ബാബുവിന്റെ പരിവേദനങ്ങള്‍...
തിരുവനന്തപുരം: കെ ബാബുവിനും തെസി ജോസഫിനും അടൂര്‍ പ്രകാശിനും വേണ്ടി ആയിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ സമയത്ത് ഉമ്മന്‍ ചാണ്ടി ശക്തമായി വാദിച്ചത്. വിഎം സുധീരന്റെ എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ഈ മൂന്ന് പേര്‍ക്കും സീറ്റ് വാങ്ങി നല്കാന് ഉമ്മന്‍ ചാണ്ടിയ്ക്ക് കഴിഞ്ഞു.
പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബാബു ഒഴികെ ബാക്കിയെല്ലാവരും തോറ്റു. തൃപ്പൂണിത്തുറക്കാരനായ ബാബുവിനെ നേരിട്ടത് നിലമ്പൂരുകാരനായ എം സ്വരാജ് ആയിരുന്നു. എന്നിട്ടും ബാബു തോറ്റു.
എന്തുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബാബുവിന് തന്നെ ഉത്തരമുണ്ട്. തൃപ്പൂണിത്തുറ എല്‍ഡിഎഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നൊക്കെ ഇടയ്ക്കുവച്ച് ബാബു പറഞ്ഞ് നോക്കിയിരുന്നു.

സുധീരനിട്ട്
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് നേര്‍ക്ക് നീളുന്ന വിമര്‍ശനങ്ങളായിരുന്നു തിരുവനന്തപുരത്ത് കെ ബാബു നടത്തിയ പത്രസമ്മേളനത്തില്‍ ഉയര്‍ന്നത്. എന്നാല്‍ സുധീരനെതിരെ നേരിട്ടൊന്നും പറയുകയും ചെയ്തില്ല.

അനിശ്ചിതത്വം
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം തനിയ്ക്ക് പ്രതികൂലമായി എന്നായിരുന്നു ബാബുവിന്റെ ആക്ഷേപം.

പാര്‍ട്ടിയ്ക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം കാരണം താന്‍ പാര്‍ട്ടിയ്ക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥിയാണെന്ന പ്രതിച്ഛായ സൃഷ്ടിച്ചു എന്നാണ് ബാബു പറയുന്നത്.

മോശക്കാരനാക്കിയത് ആര്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ തോല്‍വിയ്ക്ക് കാരണം പാര്‍ട്ടി നേതൃത്വം അല്ലേ എന്നായി പത്രക്കാരുടെ ചോദ്യം. തന്നെ മോശക്കാരനാക്കിയത് ആരാണെന്ന് നിങ്ങള്‍ തീരുമാനിയ്ക്കൂ എന്നായിരുന്നു ഉത്തരം.

മദ്യനയം അല്ലേ അല്ല
തോല്‍വിയുടെ കാരണം യുഡിഎഫ് സര്‍ക്കാരിന്റെ മദ്യം നയം അല്ലെന്നാണ് ബാബുവിന്റെ വിശ്വാസം.

മോദിയും ബിഡിജെഎസും
നരേന്ദ്ര മോദിയുടെ പ്രചാരണവും ബിഡിജെഎസ് എന്ന പാര്‍ട്ടിയുടെ ആവിര്‍ഭാവവും തന്റെ തോല്‍വിയ്ക്ക് കാരണമായിട്ടുണ്ടെന്നും ബാബു പറഞ്ഞു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications