കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുവിന്റെ പരിവേദനങ്ങള്‍...

Google Oneindia Malayalam News

തിരുവനന്തപുരം: കെ ബാബുവിനും തെസി ജോസഫിനും അടൂര്‍ പ്രകാശിനും വേണ്ടി ആയിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ സമയത്ത് ഉമ്മന്‍ ചാണ്ടി ശക്തമായി വാദിച്ചത്. വിഎം സുധീരന്റെ എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ഈ മൂന്ന് പേര്‍ക്കും സീറ്റ് വാങ്ങി നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് കഴിഞ്ഞു.

പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബാബു ഒഴികെ ബാക്കിയെല്ലാവരും തോറ്റു. തൃപ്പൂണിത്തുറക്കാരനായ ബാബുവിനെ നേരിട്ടത് നിലമ്പൂരുകാരനായ എം സ്വരാജ് ആയിരുന്നു. എന്നിട്ടും ബാബു തോറ്റു.

എന്തുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബാബുവിന് തന്നെ ഉത്തരമുണ്ട്. തൃപ്പൂണിത്തുറ എല്‍ഡിഎഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നൊക്കെ ഇടയ്ക്കുവച്ച് ബാബു പറഞ്ഞ് നോക്കിയിരുന്നു.

സുധീരനിട്ട്

സുധീരനിട്ട്

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് നേര്‍ക്ക് നീളുന്ന വിമര്‍ശനങ്ങളായിരുന്നു തിരുവനന്തപുരത്ത് കെ ബാബു നടത്തിയ പത്രസമ്മേളനത്തില്‍ ഉയര്‍ന്നത്. എന്നാല്‍ സുധീരനെതിരെ നേരിട്ടൊന്നും പറയുകയും ചെയ്തില്ല.

അനിശ്ചിതത്വം

അനിശ്ചിതത്വം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം തനിയ്ക്ക് പ്രതികൂലമായി എന്നായിരുന്നു ബാബുവിന്റെ ആക്ഷേപം.

പാര്‍ട്ടിയ്ക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥി

പാര്‍ട്ടിയ്ക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം കാരണം താന്‍ പാര്‍ട്ടിയ്ക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥിയാണെന്ന പ്രതിച്ഛായ സൃഷ്ടിച്ചു എന്നാണ് ബാബു പറയുന്നത്.

മോശക്കാരനാക്കിയത് ആര്

മോശക്കാരനാക്കിയത് ആര്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ തോല്‍വിയ്ക്ക് കാരണം പാര്‍ട്ടി നേതൃത്വം അല്ലേ എന്നായി പത്രക്കാരുടെ ചോദ്യം. തന്നെ മോശക്കാരനാക്കിയത് ആരാണെന്ന് നിങ്ങള്‍ തീരുമാനിയ്ക്കൂ എന്നായിരുന്നു ഉത്തരം.

മദ്യനയം അല്ലേ അല്ല

മദ്യനയം അല്ലേ അല്ല

തോല്‍വിയുടെ കാരണം യുഡിഎഫ് സര്‍ക്കാരിന്റെ മദ്യം നയം അല്ലെന്നാണ് ബാബുവിന്റെ വിശ്വാസം.

മോദിയും ബിഡിജെഎസും

മോദിയും ബിഡിജെഎസും

നരേന്ദ്ര മോദിയുടെ പ്രചാരണവും ബിഡിജെഎസ് എന്ന പാര്‍ട്ടിയുടെ ആവിര്‍ഭാവവും തന്റെ തോല്‍വിയ്ക്ക് കാരണമായിട്ടുണ്ടെന്നും ബാബു പറഞ്ഞു.

English summary
K Babu explains about his defeat at Thrippunithura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X