എല്‍ഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് പരസ്യം നല്‍കിയത് ബാര്‍ മുതലാളിമാര്‍; കെ ബാബു
കൊച്ചി: എല്‍ഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് പരസ്യം നല്‍കിയത് ബാര്‍ മുതലാളിമാരാണെന്ന് മുന്‍ മന്ത്രി കെ ബാബു. ബാറുകള്‍ തുറക്കുകയാണ് എല്‍ഡിഎഫിന്റെ മദ്യനയമെന്നും ബാബു. തന്നെ അടിയ്ക്കാനുള്ള വടി പാര്‍ട്ടി തന്നെ ഇട്ടുകൊടുക്കുകയായിരുന്നു. സിപിഎമ്മും ബിജെപിയും അത് പ്രയോജനപ്പെടുത്തിയെന്നും ബാബു പറഞ്ഞു.
താന്‍ കോഴ വാങ്ങിയിട്ടില്ലെന്ന് ലോകം മുഴുവന്‍ മനസിലാക്കിയിട്ടും പാര്‍ട്ടി നേതൃത്വം മനസിലാക്കാതിരുന്നത് ഏറെ വേദനിപ്പിച്ചുവെന്നും കെ ബാബു. പാര്‍ട്ടിയ്ക്ക് പോലും വേണ്ടാത്തവന്‍ എന്ന് എതിരാളികള്‍ വിശേഷിപ്പിയ്ക്കുന്നതിന് കാരണമായി.

തൃപ്പൂണിത്തുറയില്‍ പരാജയപ്പെടുന്നതിന് ഇത് കാരണമായി. താന്‍ അഴിമതിക്കാരനെന്ന പ്രചാരണം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. ഇത്തരം പ്രചാരണങ്ങള്‍ തൃപ്പൂണിത്തുറയില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയെന്നും ബാബു പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ കാലതാമസവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ബാബു പറഞ്ഞു.












Click it and Unblock the Notifications