Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ബാബുവിന്റെ മുഴുവന്‍ സ്വത്തുക്കളുടെ വിവരവും അറിയണം; രജിസ്‌ട്രേഷന്‍ ഐജിക്ക് വിജിലന്‍സിന്റെ കത്ത്...

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ഇതോടെ ബാബുവിന്റെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് സംശയിക്കുന്നവരുടെയും മുഴുവന്‍ സ്വത്ത്വകകള്‍ സംബന്ധിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് രജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

K Babu

കെ ബാബു, ഭാര്യ, മക്കള്‍, മരുമക്കള്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. ബാബുവിന്റെ ബിനാമിയെന്ന് വിിജലന്‍സ് കണ്ടെത്തിയിരിക്കുന്ന ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരുടെ സ്വത്തുക്കളുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ അടക്കമുള്ളവ വിജിലന്‍സ് പരിശോധിച്ച് തുടങ്ങി. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമിയെന്ന് സംശയിക്കുന്നവരുടെയും വീടുകളില്‍ നിന്ന് 240 ഓളം രേഖകളാണ് വിജിലന്‍സ് കണ്ടെടുത്തിട്ടുള്ളത്.

രേഖകളില്‍ വെളിപ്പെടുത്താത്ത കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ബാബുവിന് ഇനിയുമുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. രേഖകള്‍ മുഴുവന്‍ പരിശോധിക്കണമെങ്കില്‍ രണ്ടാഴ്ചയോളം സമയം വേണമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read Also: അന്ധവിശ്വാസത്തിന് തോമസ് ഐസക് പ്രചാരകന്‍? 200 കോടി തട്ടിയ കേസിലെ പ്രതിക്കൊപ്പം വേദിപങ്കിട്ടു...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+