ജയിക്കാൻ യുഡിഎഫിന് പുതിയ തന്ത്രം, എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമെന്ന് കെ ബാബു, സംഭവം?
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള തന്ത്രങ്ങളുമായി യു എഡി എഫ് രംഗത്ത്. യു എഡി എഫ് എര്‍ണാകുളത്ത് മികച്ച വിജയമുണ്ടാക്കുമെന്ന് മന്ത്രി കെ ബാബു പറഞ്ഞു.
എറണാകുളത്തെ സ്ഥാനാര്‍ത്ഥികളെല്ലാം മണി മണിപോലെ പൊട്ടി വീഴുമെന്നും മന്ത്രി പറഞ്ഞു. ഇതേ സമയം അരുവിക്കരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ മാധ്യമങ്ങളുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായെന്നും ബാബു പറഞ്ഞു.

എറാണുകുളം ജില്ലയില്‍ മണിമുത്തുകള്‍ പോലെയുള്ള സ്ഥാനാര്‍ത്ഥികളാണ് ഇടതു പക്ഷത്തിന് ഉണ്ടാകുകയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ മുന്‍പ് പറഞ്ഞിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ മറുപടി.
തങ്ങളുടെ സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സീറ്റ് ചര്‍ച്ചയിലും ചില അസ്വാസ്യങ്ങള്‍ ഉണ്ടായെങ്കില്‍ പോലും അതിനെ അതിജീവിച്ച് ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കും. കെ പി സിസി വ്യക്തി വിരോധം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും കെ ബാബു വ്യക്തമാക്കി.












Click it and Unblock the Notifications