കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ബാബു തന്നെ പറഞ്ഞു... മദ്യനയം അപ്രായോഗികം; ഉമ്മന്‍ ചാണ്ടി ആരായി!!!

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മദ്യ നയം അപ്രായോഗികമാണെന്ന് യുഡിഎഫ് സര്‍ക്കാരിലെ എക്‌സൈസ് മന്ത്രി ആയിരുന്ന കെ ബാബു. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബാബു ആഞ്ഞടിച്ചത്.

അപ്രായോഗികമായ മദ്യനയം നടപ്പാക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണ് ബാബു പറഞ്ഞത്. തനിയ്ക്ക് തീരെ താത്പര്യമില്ലാതിരുന്നിട്ടും എക്‌സൈസ് വകുപ്പ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി എന്നും ബാബു പറഞ്ഞു. പഞ്ചനക്ഷത്രം ഒഴികെയുള്ള ബാറുകള്‍ അടയ്ക്കുന്ന തരത്തിലുള്ള മദ്യനയം മുന്നോട്ട് വച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടിയുടെ വലംകൈ ആയിരുന്നു കെ ബാബു.

K Babu

തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിയ്ക്കുന്നതിനുള്ള കെപിസിസി ദ്വിദിന വിശകലന ക്യാമ്പിലായിരുന്നു ബാബുവിന്റെ ഏറ്റുപറച്ചില്‍. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരേയും ബാബു ആഞ്ഞടിച്ചു.

തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കം തോല്‍വിയ്ക്ക് കാരണമായി. പാര്‍ട്ടിയ്ക്ക് വേണ്ടത്തവനായി തന്നെ ചിത്രീകരിച്ചു. ആദര്‍ശം പറഞ്ഞിരുന്നാല്‍ പാര്‍ട്ടി ഉണ്ടാവില്ല- കെ ബാബുവിന്റെ വിമര്‍ശനങ്ങള്‍ സുധീരന് നേര്‍ക്ക് നീളുന്നവയായിരുന്നു.

തോല്‍വിയുടെ കാര്യത്തില്‍ പാര്‍ട്ടിയ്ക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നാണ് ബാബുവിന്റെ പക്ഷം. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കാതെ പിന്‍മാറിയത് തോല്‍വിയിലുള്ള ധാര്‍മിക ഉത്തരവാദിത്തം കൊണ്ടാണെന്നും ബാബു പറഞ്ഞു. ഇത് സത്യത്തില്‍ വിഎം സുധീരനുള്ള അമ്പായിരുന്നു. സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് ചില എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി തന്നെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
K Babu says UDF's liquor policy is not practical. He raised serious allegations against KPCC President VM Sudheeran also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X