'മുഖ്യമന്ത്രിയ്ക്ക് ഇല്ലാത്ത ഇമേജ് എനിയ്ക്ക് വേണ്ട' കെ ബാബു രാജി പിന്‍വലിച്ചു, മന്ത്രിയായി തുടരും
തിരുവനന്തപുരം: കെ ബാബു രാജി പിന്‍വലിച്ചു. എക്‌സൈസ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച തീരുമാനമാണ് കെ ബാബു പിന്‍വലിച്ചത്. വ്യക്തിപരമായി തനിയ്ക്ക് മന്ത്രിസ്ഥാനത്തേയ്ക്ക് വരാന്‍ ആഗ്രഹമില്ലെന്ന് ബാബു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ യുഡിഎഫ് എടുത്ത തീരുമാനം തനിയ്ക്ക് അംഗീകരിയ്ക്കേണ്ടി വരികയാണെന്നും അതിനാല്‍ രാജി പിന്‍വലിയ്ക്കുകയാണെന്നുമാണ് ബാബു പറഞ്ഞത്.
ബാര്‍കോഴ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ബാബു മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാല്‍ ഈ ഉത്തരവിനെ ഹൈക്കോടതി രണ്ട് മാസത്തേയ്ക്ക് സ്‌റ്റേ ചെയ്തതോടെ ബാബുവിന്റെ രാജി സ്വീകരിയ്‌ക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു.

ബാബു രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി അത് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല. കെഎം മാണിയ്ക്കും മന്ത്രിസ്ഥാനത്തേയ്ക്ക് തിരികെ എത്തുന്നതില്‍ പ്രശ്‌നമില്ലെന്ന നിലപാടിലാണ് യുഡിഎഫ്. മന്ത്രിസ്ഥാനത്ത് തിരിച്ചെത്തണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മാണി മാത്രമാണെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്.












Click it and Unblock the Notifications