സുധീരന്‍ നിര്‍ദ്ദേശിച്ചു; കെസി അബു പരസ്യമായി മാപ്പു പറഞ്ഞു
തിരുവനന്തപുരം: ബജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് വനിതാ എംഎല്‍എമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു പരസ്യമായി മാപ്പു പറഞ്ഞു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അബു മാപ്പു പറഞ്ഞത്. തന്റെ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയുകയാണെന്ന് അബു വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത രീതിയിലാണ് അബുവിന്റെ പ്രസ്താവനയെന്ന് വിഎം സുധീരന്‍ പറഞ്ഞരുന്നു. ഒരു തരത്തിലും അതിനോട് യോജിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അബു പരസ്യമായി മാപ്പു പറയണം. മാപ്പു പറഞ്ഞില്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും വിഎം സുധീരന്‍ മുന്നറിയിപ്പു നല്‍കി.

ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ പ്രസ്താവനകള്‍ നടത്തിയ പാര്‍ട്ടി വക്താക്കളെയും വിഎം സുധീരന്‍ തിരുത്തി. മാധ്യമങ്ങളില്‍ വക്താക്കള്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ നിലപാട് ആണ് പറയേണ്ടത്. വ്യക്തിപരമായ നിലപാടുകളല്ല. പന്തളം സുധാകരനും അജയ് തറയിലും കെ എം മാണിക്കെതിരെ പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു സുധീരന്റെ വിശദീകരണം.
ജമീല പ്രകാശം എംഎല്‍എയും ബിജിമോള്‍ എംഎല്‍എയുമായിരുന്നു കെ സി അബു അധിക്ഷേപിച്ചത്. ഇരുവരും ലൈംഗിക പീഡനം അര്‍ഹിക്കുന്നെന്ന തരത്തിലായിരുന്നു കെ സി അബുവിന്റെ പ്രസ്താവന. ഷിബു ബേബിജോണ്‍ പിടിച്ചപ്പോള്‍ ബിജിമോള്‍ ആസ്വദിച്ചെന്നും പ്രായമായ ശിവദാസന്‍ നായരെ കടിക്കുന്നതിനു പകരം ജമീല പ്രകാശത്തിന് ബഷീറിനെ കടിക്കാമായിരുന്നെന്നും അബു പറഞ്ഞിരുന്നു. പ്രസ്താവനയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയും ചെയ്തു.












Click it and Unblock the Notifications