Get Updates
Get notified of breaking news, exclusive insights, and must-see stories!

വസ്തുതകളെ വളച്ചൊടിക്കരുത്, മാധ്യമങ്ങള്‍ക്കെതിരെ യേശുദാസ്

സിനിമാതാരം പാര്‍വ്വതിക്കു പിന്നാലെ ഗാനഗന്ധര്‍വ്വന്‍ യേശുദാസും മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്ന് യേശുദാസ് പറഞ്ഞു. കാര്യങ്ങളെ അതിന്റേതായ രീതിയില്‍ പറയുന്നതിനു പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും മാധ്യമങ്ങളോട് യേശുദാസ് അപേക്ഷിക്കുന്നുണ്ട്. ലോകത്തെ നശിപ്പിക്കാനും നന്നാക്കാനും മാധ്യങ്ങള്‍ക്ക് കഴിയും. അതുകൊണ്ടുതന്നെ തെറ്റായ വാര്‍ത്ത നല്‍കരുത്. വാര്‍ത്ത സത്യമാണോ എന്ന് അന്വേഷിച്ചിട്ടാവണം വാര്‍ത്ത നല്‍കേണ്ടതെന്നും അദ്ദേഹം പറയുന്നു.

yesudas

തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ പിആര്‍ഡിയും വിവിധ ഗാന്ധി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യേശുദാസ്. നടി പാര്‍വ്വതി സിനിമ വിടുന്നു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിരുന്നു. എന്നാല്‍, ആ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് താരം മാധ്യമങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു.

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ തന്നെ വിളിച്ച് അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടതിനുശേഷം നല്‍കാനുള്ള കടമ മധ്യമങ്ങള്‍ക്കില്ലേയെന്നാണ് താരം ചോദിച്ചത്. ഉത്തരവാദിത്വമില്ലാത്ത പത്രപ്രവര്‍ത്തനമാണിതെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+