കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രിയുടെ മകനും ജോലി? പരീക്ഷ എഴുതിക്കിട്ടിയ ജോലി രാജി വയ്ക്കണമോയെന്ന് കെകെ ഷൈലജ

  • By വരുണ്‍
Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും ബന്ധു നിയമന വിവാദം. ആരോഗ്യമന്ത്രി കെകെ ഷൈലജയ്‌ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഷൈലജയുടെ മകനെ കണ്ണൂര്‍ വിമാനത്താവളത്തിലെ ഉന്നത പദവിയിലേക്ക് പരിഗണിക്കുന്നതായും മരുമകളെ മകളെ കിന്‍ഫ്രയില്‍ നിയമിച്ചെന്നുമാണ് ആരോപണം.

തന്റെ മകന് അനധികൃതമായി ജോലി തരപ്പെടുത്തിയെന്ന തലത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെകെ ശൈലജ പറഞ്ഞു. പരീക്ഷ എഴുതി കിട്ടിയ ജോലിയാണത്. മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ലഭിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ്. എംടെക് ബിരുദധാരിയായ മകന്‍, വിമാനത്താവള അധികൃതര്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ജോലിയില്‍ പ്രവേശിച്ചതെന്നും ഷൈലജ പറഞ്ഞു.

kk-shylaja

പരിശീലന കാലയളവിന് ശേഷമുള്ള സാധാരണ നടപടി ക്രമമാകും ഇപ്പോള്‍ നടക്കുന്നത്. അമ്മ മന്ത്രിയാണെന്ന കാരണം കൊണ്ട് പരീക്ഷ എഴുതി കിട്ടയ ജോലി മക്കള്‍ ഉപേക്ഷിക്കണമെന്നാണോ മാധ്യമങ്ങള്‍ പറയുന്നതെന്നും കെകെ ശൈലജ ചോദിച്ചു. മരുമകളുടെ ജോലിയെക്കുറിച്ച് വരുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്.

മകനുമായി വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മരുമകള്‍ക്ക് കിന്‍ഫ്രയില്‍ അപ്രന്റീസായി ജോലിയുണ്ട്. എംബിഎ ബിരുദമുള്ളയാളാണ് മരുമകളും. ആ നിയമനവും യുഡിഎഫ് ഭരണകാലത്താണ്. വിവാഹം കഴിക്കുന്നതിന് മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനത്തിന് താനെങ്ങനെ ഉത്തരവാദിയാകുമെന്നും ശൈലജ ചോദിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വാര്‍ത്തകളെന്നും ഷൈലജ വ്യക്തമാക്കി. ഇപി ജയരാജന്റെ ബന്ധുക്കല്‍ക്ക് വ്യവസായ വകുപ്പില്‍ അനധികൃതമായി നിയമനം നല്‍കിയത് വിവാദമായതോടെയാണ് ബന്ധുനിയമന ചര്‍ച്ചകള്‍ സജീവമായത്. ഇതിന് പിന്നാലെയാണ് കെകെ ശൈലജയുടെ ബന്ധുക്കളുടെ ജോലിക്കാര്യവും വാര്‍ത്തയായത്. എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ് പുതിയ വിവാദങ്ങള്‍.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Health minister KK Shylaja comment bout controversy on appointment relatives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X