കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി.ജെ.പി സ്ഥാനാര്‍ഥികളായി ദമ്പതിമാര്‍ പോര്‍ക്കളത്തില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബി.ജെ.പി സ്ഥാനാര്‍ഥികളായി ദമ്പതിമാര്‍ പോര്‍ക്കളത്തില്‍. ബി.ജെ.പി നേതാക്കളായ കെ.കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമാണു നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കളായി മത്സരിക്കുന്നത്. സുരേന്ദ്രന്‍ പൊന്നാനിയിലും ശോഭ പാലക്കാട്ടും ജനവിധി തേടും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ ഇരുവരും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പിലും ഈ ദമ്പതികള്‍ ബി.ജെ.പി സ്ഥാനാര്‍ഥികളായി ജനവിധി തേടിയിട്ടുണ്ട്.

സുരേന്ദ്രന്‍ കോട്ടയ്ക്കലും ശോഭ പുതുക്കാട് മണ്ഡലത്തിലുമായിരുന്നു മത്സരിച്ചിരുന്നത്. ഇരുവരും ബി.ജെ.പിയുടെ തീപ്പൊരികളായാണ് അറിയപ്പെടുന്നത്. ചങ്ങരംകുളത്തുള്ള വീട്ടില്‍ ദേശീയ സംസ്ഥാന രാഷ്ര്ടീയം നിത്യ ചര്‍ച്ചയാണ്. ടെലിവിഷന്‍ ചാനലുകളില്‍ ബി.ജെ.പിയുടെ നാക്കായാണ് ശോഭാസുരേന്ദ്രനെ പരിഗണിക്കുന്നത്. കേരളത്തിലെ ഉമാഭാരതി എന്ന വിശേഷണവും ശോഭക്കുണ്ടായിരുന്നു. തികച്ചും യാദൃശ്ചികമായാണു സുരേന്ദ്രന്റെ ജീവിതത്തിലേക്ക് ശോഭകടന്നു വന്നത്. ഇരുവര്‍ക്കും ബാല്യകാലം മുതല്‍ തന്നെ സംഘ് പരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്നു. സാധാരണക്കാരന്റെ വിശപ്പും ബുദ്ധിമുട്ടുകളും അറിയാവുന്ന ദമ്പതികളാണ് ഇവരും‍. അതിന്നാധാരമായത് അവര്‍ കടന്നുവന്ന കനല്‍ വഴികള്‍ തന്നെ.

sobha-and-surendran01

വടക്കാഞ്ചേരി മണലി ആറയിലെ ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തിലാണു ശോഭ ജനിച്ചത്. അച്ഛന്റെ മരണശേഷം അമ്മ കൂലിപ്പണിയെടുത്താണു ശോഭയടക്കമുള്ള അഞ്ചു പെണ്‍മക്കളെയും ഒരു ആണ്‍കുട്ടിയെയും വളര്‍ത്തിയത്. ഉടുത്ത വസത്രം നിത്യേന കഴുകിയുണക്കി അതു ധരിച്ചു സ്‌കൂളിലും കോളജിലും പോയിരുന്ന കാലത്തെ ഓര്‍മിച്ചെടുത്തു പറയാന്‍ ശോഭക്കൊരു മടിയുമില്ല. കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണമാണ് കോളജില്‍ ഫീസടച്ചിരുന്നത്. ഫീസടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഡിഗ്രി ഫൈനല്‍ ഇയറില്‍ ഉപരി പഠനം അവസാനിപ്പിക്കേണ്ടിയും വന്നു. അതിനു ശേഷം ഹിന്ദിയില്‍ ബിരുദം നേടി.

സുരേന്ദ്രന്റെ ജീവിതത്തിലും സമാനമായ അനുഭവങ്ങളാണുള്ളത്. 1995ലാണ് ഇരുവരുടെയും വിവാഹം. സുരേന്ദ്രന്റെ ജീവത പങ്കാളിയായതോടെ ശോഭയുടെ രാഷ്ര്ടീയം കൂടുതല്‍ തിളങ്ങി. രാഷ്ര്ടീയത്തില്‍ സജീവമായ ദമ്പതികള്‍ക്കെതിരെ കരുനീക്കവും നടന്നിട്ടുണ്ട്. അയോധ്യ സംഭവകാലത്ത് അക്രമികള്‍ വീടു തകര്‍ത്തു. അന്ന് തലനാരിഴക്കാണ് സുരേന്ദ്രന്‍ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ബാല ഗോകുലത്തിലൂടെയാണ് ശോഭ സംഘ്പരിവാര്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. കോളജില്‍ എ.ബി.വി.പിയുടെ സജീവ പ്രവര്‍ത്തകയായി. പിന്നീട് ഭഗിനീ പ്രമുഖ് സ്ഥാനം വഹിച്ചു.

യുവമോര്‍ച്ച മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ദേശീയ സമിതി അംഗം, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടണ്ട്. പാര്‍ട്ടിയുടെ ദേശീയ സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ഇപ്പോള്‍ ശോഭാ സുരേന്ദ്രന്‍. 2004ല്‍ വടക്കാഞ്ചേരിയിലും 2009ല്‍ എറണാംകുളത്തും നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലും ശോഭ മികച്ച പ്രകടനം കാഴ്ചവെച്ചു. കെ.കെ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പറാണ്.

യുവ മോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ദേശീയ എക്‌സിക്യുട്ടീവ് മെമ്പര്‍, ബി.ജെ.പി തൃശൂര്‍ മേഖല ജനറല്‍ സെക്രട്ടറി, ഉത്തര മേഖല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും സംസ്ഥാന ഘടകം വിഭാവനം ചെയ്യുന്ന പദ്ധതികളും മുന്നില്‍ വെച്ച് തങ്ങളുടെ മണ്ഡലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസം അടക്കമുള്ള കാര്യങ്ങളുമായാണ് സമ്മതിദായകരെ സമീപിക്കുകയെന്ന് രാഷ്ര്ടീയ ദമ്പതികള്‍ പറയുന്നു.

English summary
k k surendran and his wife shoba surendran contested as nda candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X