കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റിയവരെ അറിയാം... ബാര്‍കോഴ കേസില്‍ ഗൂഢാലോചന വെളിപ്പെടുത്തി മാണി!!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍കോഴ കേസിന് പിന്നെലെ ഗൂഡാലോചന ആരുടെ തലയില്‍ നിന്നാണ്... കെഎം മാണിയെ കുടിക്കിയതാരാണ് ? ബാര്‍കോഴ കേസ് പൊന്തിവന്നതിന് പിന്നാലെ ഉയര്‍ന്ന ചോദ്യങ്ങളാണിത്. എന്തായാലും സ്വന്തം മുന്നണിയില്‍ നിന്ന് തന്നെയാണ് മാണിക്കെതിരെ നീക്കം നടന്നതെന്ന് സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ കെഎം മാണിയും പറയുന്നു. തന്നെ കുടക്കിയത് കോണ്‍ഗ്രസാണ്. ഗൂഢാലോചന നടത്തിയവരെ തനിക്കറിയാം. മനോരമാ ന്യൂസിലെ അഭിമുഖത്തിലാണ് മാണി ബാര്‍കോഴകേസിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തിയത്.

ബാര്‍കോഴ ആരോപണം കേരളാകോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ധനമന്ത്രിയുമായിരുന്ന കെഎം മാണിയുടെ കസേര തെറിപ്പിച്ചിരുന്നു. സ്വന്തം മുന്നണിയിലെ മന്ത്രിക്കെതിരെ ആരോപണമുയര്‍ന്നിട്ടും പ്രതിരോധിക്കാതെ തന്നെ കുടുക്കിയത് കോണ്‍ഗ്രസ് ആണെന്ന് മാണി വെളിപ്പെടുത്തി. ഇടത് പക്ഷത്തേക്ക് പോകുമെന്ന് ഭയന്ന ചിലര്‍ തന്നെ യുഡിഎഫില്‍ തളച്ചിടുകയായിരുന്നു. മുന്നണി വിട്ട് പുറത്ത് പോകരുതെന്നതായിരുന്നു അവരുടെ ലക്ഷ്യം. ആരാണ് ഗൂഢാലോചന നടത്തിയത് അറിയാം. പക്ഷേ രാഷ്ട്രീയ മാന്യതയുള്ളത് കൊണ്ട് പേര് പറയുന്നില്ലെന്നു മാണി പറഞ്ഞു.

kmmaniii

ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഓരോരുത്തരെയും അറിയാം. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ എല്ലാവരുടെയും പങ്ക് വ്യക്തമായി മനസിലാക്കിയിട്ടുണ്ടെന്നും മാണി പറയുന്നു. തന്നെ ഒറ്റിയവരെ അറിയാമെന്ന് മാണി പറയുന്നുണ്ടെങ്കിലും ഇടത് പക്ഷത്തേക്ക് പോകാന്‍ നീക്കമുണ്ടായിരുന്നുവെന്ന് പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ഇത്തരമൊരു നീക്കത്തെപറ്റി വലിയ ചര്‍ച്ച നടന്നിരുന്നുവെങ്കിലും മാണി പ്രതികരിച്ചിരുന്നില്ല. ആദ്യാമായാണ് എല്‍ഡിഎഫിലേക്ക് പോകാന്‍ നീക്കം നടത്തിയത് സംബന്ധിച്ച് മാണി പ്രതികരിക്കുന്നത്.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മിനൊപ്പം നിന്ന ബിജു രമേശിന്റെ മകളുടെ നിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയതിനെയും മാണി വിമര്‍ശിച്ചു. ബിജുവിന് മാന്യതയുണ്ടാക്കിക്കൊടുക്കാനാണ് അവര്‍ ശ്രമിച്ചത്. യുഡിഎഫ് മന്ത്രിമാരെയും മുന്നണിയെയും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിച്ചയാളാണ് ബിജു. സുധീരന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. ഒരാള്‍ ക്ഷണിച്ചാല്‍ പോകുന്നതില്‍ തെറ്റില്ല. പക്ഷെ അതിലെ രാഷ്ട്രീയ മര്യാദ പാലിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും മാണി കുറ്റപ്പെടുത്തി.

പലതും വെളിപ്പെടുത്തണമെന്നുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും ഇപ്പോള്‍ പറയാനാവില്ല. രാഷ്ട്രീക്കാര്‍ക്ക് ചല കാര്യങ്ങള്‍ ഇങ്ങനെ രഹസ്യമാക്കേണ്ടി വരും. ആരെയും വേദനിപ്പിക്കാനില്ല. പക്ഷെ എല്ലാം ജനങ്ങള്‍ക്കറിയാം. ഇനി ഇതില്‍ കൂടുതല്‍ വിശദീകരിക്കാനില്ല. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവര്‍ക്കും എല്ലാം മനസിലായിക്കാണുമെന്നും മാണി പറഞ്ഞു.

English summary
KM Mani about Bar Bribe Conspiracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X