കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി യുഡിഎഫ് വിട്ടാല്‍ പ്രതിസന്ധിയിലാകുന്നത് മുസ്ലീം ലീഗ്; നോട്ടം എല്‍ഡിഎഫിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫില്‍ രൂപംകൊണ്ട തര്‍ക്കം നാളിതുവരെയില്ലാത്ത തരത്തില്‍ രൂക്ഷമായതോടെ പ്രതിസന്ധിയിലാകുന്നത് പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗിന്. കെ എം മാണി യുഡിഎഫില്‍ പുറത്തുപോകുമെന്ന് ഉറപ്പായതോടെ മുസ്ലീം ലീഗിന്റെ യുഡിഎഫിലെ നിലനില്‍പ് തന്നെ അവതാളത്തിലാകും.

മാറിമാറിവരുന്ന ഭരണമാണ് മുസ്ലീം ലീഗിന്റെ എക്കാലത്തെയും പ്രതീക്ഷ. എന്നാല്‍, കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടാല്‍ അടുത്ത ഇലക്ഷനില്‍ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ അവസാനിക്കും. ലീഗ് അണികള്‍ക്കും നേതാക്കള്‍ക്കും ഏറെ നിരാശ നില്‍കുന്ന ഇത്തരമൊരു അവസ്ഥയില്‍ ഇടതുപക്ഷത്തേക്ക് പോവുകയെന്ന ഓപ്ഷന്‍മാത്രമേ നിലനില്‍ക്കുന്നുള്ളൂ.

kmmani

അടുത്ത ഇലക്ഷന്‍ ആകുമ്പോഴേക്കും വീരേന്ദ്ര കുമാറിന്റെ ജനതാദളും ആര്‍എസ്പിയും യുഡിഎഫ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. യുഡിഎഫിന്റെ ഇത്തരത്തിലുള്ള ഒരു പതനത്തില്‍ മുസ്ലീം ലീഗിന് പിടിച്ചു നില്‍ക്കാന്‍ ആകുമോ എന്നതാണ് ചോദ്യം. കെ എം മാണിയെ യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് മുസ്ലീം ലീഗ് ആണെന്നത് അവരുടെ ആശങ്ക ഉറപ്പിക്കുന്നതാണ്.

മാണി മുന്നണി വിട്ടാല്‍ യുഡിഎന്റെ തര്‍ച്ച ആസന്നമായെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. രാജ്യമെമ്പാടും തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് കേരളം മാത്രമായിരുന്നു ആശ്വാസമായി ഉണ്ടായിരുന്നത്. എല്‍ഡിഎഫ് കൂടുതല്‍ കക്ഷികളെ കൂട്ടുപിടിച്ച് തുടര്‍ഭരണം നേടുകയാണെങ്കില്‍ കേരളത്തിലും കോണ്‍ഗ്രസിന്റെ ഭാവി ആശങ്കയിലാണ്.

English summary
K. M. Mani hints at leaving UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X