കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്രയൊക്കെ ആയില്ലെ ഇനിയെങ്കിലും മാണിക്ക് രാജിവച്ചുടേ, അതല്ലേ ഉചിതം: വി ടി ബലല്‍റാം

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം : ബാര്‍ക്കോഴ കേസില്‍ കെ എം മാണി രാജിവെക്കുന്നത് ഉചിതമെന്ന് കോണ്‍ഗ്രസ്സ് എം എല്‍ എ വി ടി ബല്‍റാം. മാണി രാജിക്ക് തയാറായില്ലെങ്കില്‍ മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇടപെട്ടു തീരുമാനം എടുക്കണമെന്ന് വി ടി ബല്‍റാം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് വകുപ്പു നല്‍കിയ പുന പരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കവെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനം കോടതി നടത്തിയത്.

കെ എം മാണി രാജി വെക്കുന്നത് ഉചിതം

കെ എം മാണി രാജി വെക്കുന്നത് ഉചിതം

ബാര്‍ക്കോഴ കേസില്‍ കെ എം മാണി രാജി വെക്കുന്നതായിരിക്കും ഉചിതം. കോടതി വിധി അതീവ പ്രാധാന്യമുള്ളതാണ്. സ്വമേധയാ തയാറാകാത്ത പക്ഷം മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇടപെട്ട് ജനങ്ങളാഗ്രഹിക്കുന്ന തീരുമാനം എടുക്കണം.

തീരുമാനം പെട്ടെന്ന്

തീരുമാനം പെട്ടെന്ന്

മാണിയുടെ രാജി കാര്യം പെട്ടെന്നു തന്നെ വേണ്ം, ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. ഏതെങ്കിലും ചില വ്യക്തികള്‍ അല്ല, രാഷ്ട്രീയത്തിലെ നൈതികതയും ജനാഭിലാഷമാണ് പ്രധാനം എന്ന് തിരിച്ചറിയേണ്ടതുണ്ട്.

 കോടതി വിധി ആതീവ പ്രധാന്യം

കോടതി വിധി ആതീവ പ്രധാന്യം

ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണത്തെ അംഗികരിച്ചുള്ള കോടതി വിധി അതീവ പ്രാധാന്യമുള്ളതാണ്. ഈ സാഹചര്യത്തില്‍ കെ എം മാണി രാജി വയ്ക്കണം

യു ഡി എഫിനേറ്റ അടി

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനേറ്റ രണ്ട് പ്രധാന കാരണങ്ങളായി എനിക്ക് തോന്നുന്ന രണ്ട് വിഷയങ്ങളാണ്

ആത്മ പരിശോധന

ആത്മ പരിശോധന

യു ഡി എഫിന്റെ തോല്‍വിയെ കുറിച്ച് ആഴത്തിലുള്ള ആത്മപരിശോധനയ്ക്ക് യു ഡി എഫ് കോണ്‍ഗ്രസ്സ് നേതൃത്വം ഇനിയെങ്കിലും തയാറാകണം.

തിരുത്തല്‍ നടപടികള്‍

തിരുത്തല്‍ നടപടികള്‍

യു ഡി എഫില്‍ തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന യു ഡി എഫ് സര്‍ക്കാരിന് തുടര്‍ഭരണം ആവശ്യമെങ്കില്‍ ഇത്തരം ശക്തമായ നടപടികള്‍ ആവശ്യമാണ്.

English summary
k m mani should resign vt balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X