കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ല; കോടതിയുടേത് വാക്കാൽ നിർദേശം, പാലിക്കാനാകില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: കെഎം ഷാജിക്ക് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഷാജിക്ക് സഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍, എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ പറ്റാന്‍ സാധിക്കില്ലെന്നും സുപ്രിം കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.
അഴിക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്റ്റേ കാലാവധി പൂര്‍ത്തിയായതിനാല്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്ക് എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെഎം ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി.

സുപ്രീം കോടതി സ്റ്റേ അനുവദിച്ചുകൊണ്ട് വ്യക്തമായ ഉത്തരവ് ഇറക്കിയാല്‍ മാത്രമേ ഷാജിക്ക് നിയമസഭാ സമ്മളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഷാജിയെ അയോഗ്യനാക്കിയും ആറുവര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് 15 ദിവസത്തേക്കാണ് നേരത്തെ സ്റ്റേ അനുവദിച്ചത്. അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കുകയാണ്.
ഈ മാസം 27നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുന്നതും അന്ന് തന്നെയാണ്. ഇതിന് മുമ്പ് ഷാജി ഉത്തരവിനായി വീണ്ടും കോടതിയെ സമീപിക്കുമോ എന്ന വ്യക്തതയില്ല. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കിയത്. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications