കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ല; കോടതിയുടേത് വാക്കാൽ നിർദേശം, പാലിക്കാനാകില്ലെന്ന് സ്പീക്കർ

Google Oneindia Malayalam News

തിരുവനന്തപുരം: കെഎം ഷാജിക്ക് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഷാജിക്ക് സഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍, എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ പറ്റാന്‍ സാധിക്കില്ലെന്നും സുപ്രിം കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.

<strong>ചന്ദ്രബാബു നായിഡുവിന്റെ ആസ്തിയിൽ വൻ വർധന; ചെറുമകൻ നായിഡുവിനേക്കാൾ സമ്പന്നൻ, ഒന്നും രണ്ടും അല്ല... </strong>ചന്ദ്രബാബു നായിഡുവിന്റെ ആസ്തിയിൽ വൻ വർധന; ചെറുമകൻ നായിഡുവിനേക്കാൾ സമ്പന്നൻ, ഒന്നും രണ്ടും അല്ല...

അഴിക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്‌റ്റേ കാലാവധി പൂര്‍ത്തിയായതിനാല്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്ക് എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെഎം ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി.

P Sreeramakrishnan

സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചുകൊണ്ട് വ്യക്തമായ ഉത്തരവ് ഇറക്കിയാല്‍ മാത്രമേ ഷാജിക്ക് നിയമസഭാ സമ്മളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഷാജിയെ അയോഗ്യനാക്കിയും ആറുവര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് 15 ദിവസത്തേക്കാണ് നേരത്തെ സ്റ്റേ അനുവദിച്ചത്. അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കുകയാണ്.

ഈ മാസം 27നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുന്നതും അന്ന് തന്നെയാണ്. ഇതിന് മുമ്പ് ഷാജി ഉത്തരവിനായി വീണ്ടും കോടതിയെ സമീപിക്കുമോ എന്ന വ്യക്തതയില്ല. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കിയത്. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുണ്ട്.

English summary
KM Shaji can't enter Niyamasabha say speaker P Sreeramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X