കെകെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ലീഗ് നേതാവിന്‍റെ കുറിപ്പ്
Recommended Video

വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമയെ യുഡിഎഫ് സ്വതന്ത്രയായി മത്സരിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 15 ന് കോഴിക്കോട്ട് ചേരുന്ന ആര്‍എംപി സംസ്ഥാന സെക്രട്ടറിയേറ്റ് ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. ഇതിനിടെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി. കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

"വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാൾ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തിൽ.
വടകരയിൽ പി ജയരാജനെതിരെ കെ കെ രമ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ (അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു).
51 വെട്ട് വെട്ടാൻ ഉപയോഗിച്ച വാൾത്തലയെക്കാൾ ശക്തമാണ് ജനാധിപത്യത്തിൽ വോട്ടിംഗ് എന്ന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത വേട്ടക്കാർക്ക് മനസ്സിലാക്കികൊടുക്കാൻ!!
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും?ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നു!!"












Click it and Unblock the Notifications