മോദിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേക്ക് പോകാം; ശശി തരൂരിനോട് കെ മുരളീധരന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശിന്‍റെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം കനക്കുന്നു. ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. അതേസമയം ശശി തരൂരിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍ രംഗത്തെത്തി.

കോണ്‍ഗ്രസ് ചെലവില്‍ ആരും മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും മുരളീധരന്‍ പറഞ്ഞു. മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ച് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികള്‍ മറച്ചുവെയ്ക്കാന്‍ ആകില്ലെന്നായിരുന്നു രാവിലെ ചെന്നിത്തല പറഞ്ഞത്. ബിജെപി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. തന്നെ ആരും പഠിപ്പിക്കേണ്ടെന്നും നല്ലത് ചെയ്താല്‍ ഇനിയും പറയുമെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മറ്റാരേക്കാളും മോദിയെ വിമര്‍ശിക്കുന്നയാളാണ് താന്‍. മനു അഭിഷേക് സ്വിങ്ങ്വിയും ജയറാം രമേശും പറഞ്ഞത് തെറ്റില്ല. ബിജെപിയെ എതിര്‍ത്തതിന് തന്‍റെ പേരില്‍ രണ്ട് കേസുകളുണ്ട്. പാര്‍ലമെന്‍റിനകത്തും പുറത്തും മോദിയ താന്‍ കടന്നാക്രമിച്ചിട്ടുണ്ട്. മോദി നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കണം. അപ്പോള്‍ മാത്രമേ നമ്മുടെ വിമര്‍ശനങ്ങള്‍ വിശ്വാസ്യത വരികയുള്ളൂവെന്നും തരൂര്‍ ആവര്‍ത്തിച്ചു.












Click it and Unblock the Notifications