കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് അഡ്ജസറ്റ്മെന്‍റ് ഡീല്‍ കെ സുരേന്ദ്രന്‍റെ അടുത്തയാളും പിണറായിയും തമ്മില്‍, ഗുരുതര ആരോപണം

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിക്കുമെന്ന ആരോപണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി-സിപിഎം ധാരണ സംബന്ധിച്ചുള്ള തെളിവുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണങ്ങള്‍ നേരത്തേ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?

ലോക്സഭ എംപിയും മുന്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ മുരളീധരനാണ് ബിജെപി-എല്‍ഡിഎഫ് ധാരണയുണ്ടെന്ന് ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ വേണ്ടപ്പെട്ടയാളുമായിട്ടായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചില അഡ്ജസ്റ്റ്മെന്‍റുകള്‍ നടത്തിയതെന്നും മുരളീധരന്‍ പറയുന്നു.

 വോട്ട് കച്ചവടം

വോട്ട് കച്ചവടം

വട്ടിയൂര്‍ക്കാവ് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് കെ മുരളീധരന്‍ ഗുരുതമായ ആരോപണം ഉയര്‍ത്തിയത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും വോട്ട് മറിക്കും. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് പകരം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ബിജെപി പരീക്ഷിക്കുന്നത് ഇതിന്‍റെ ഭാഗമായാണെന്ന് മുരളീധരന്‍ പറഞ്ഞു

കോന്നിയും വട്ടിയൂര്‍ക്കാവും

കോന്നിയും വട്ടിയൂര്‍ക്കാവും

ബിജെപിയിലെ ഉന്നത നേതാവും കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വേണ്ടപ്പെട്ടയാളുമായ വ്യക്തിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലാണ് വോട്ട് അഡ്ജസ്റ്റ്മെന്‍റ് ഡീലുകള്‍ നടത്തുന്നത്. വട്ടിയൂര്‍ക്കാവിന് പ്രത്യുപകാരമായി കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് എല്‍ഡിഎഫ് വോട്ട് മറിച്ച് നല്‍കാനാണ് ധാരണയെന്നും മുരളീധരന്‍ പറഞ്ഞു.

മാബി സഖ്യം

മാബി സഖ്യം

കോ-ലി-ബി (കോണ്‍ഗ്ര്-ലീഗ്-ബിജെപി) സഖ്യമല്ല മറിച്ച് മാബി (മാര്‍കിസ്റ്റ്-ബിജെപി) സഖ്യമാണ് ഇവിടെയുള്ളതെന്നും കെ മുരളീധരന്‍ ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാനം സംഭവിച്ച അട്ടിമറി മാബി സഖ്യ ധാരണയുടെ സൂചനയാണെന്നായിരുന്നു മുല്ലപ്പള്ളി ആരോപിച്ചത്.

മറുപടിയുമായി സിപിഎം

മറുപടിയുമായി സിപിഎം

അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍ക്കെതിരെ സിപിഎം രംഗത്തെത്തി. ബിജെപി കോണ്‍ഗ്രസ് ധാരണ മറയ്ക്കാനാണ് സിപിഎമ്മിന് മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബിജെപിയുമായുള്ള യുഡിഎഫ് വോട്ട് കച്ചവടത്തിന്‍റെ സൂത്രധാരന്‍ കെ മുരളീധരന്‍ ആണെന്നും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ലക്ഷ്യം ന്യൂനപക്ഷ വോട്ട്

ലക്ഷ്യം ന്യൂനപക്ഷ വോട്ട്

ത്രികോണ പോരുള്ളിടത്തെ മാബി സഖ്യ ആരോപണം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. യുഡിഎഫ് വോട്ട് കച്ചവടം ആരോപിക്കുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് പിള്ള പറഞ്ഞു. വോട്ട് കച്ചവടത്തിന് തെളിവുണ്ടെങ്കില്‍ മുല്ലപ്പള്ളി അത് പുറത്തുവിടട്ടേയെന്നും പിള്ള പറഞ്ഞു.

സംഘപരിവാർ പ്രചാരകൻ അർണബ് ഗോസ്വാമി എവിടെ? കാണാനില്ലല്ലോ.. റിപ്പോർട്ടറെ വെള്ളം കുടിപ്പിച്ച് എംപി

2 മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിക്കും; തെളിവ് ഉണ്ടെന്ന്, ഗുരുതര ആരോപണം

English summary
K Muraleedarana against CPM and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X