ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ് എന്ന് സിപിഎം.... പരിഹാസവുമായി കെ മുരളീധരന്‍
കാല്‍നൂറ്റാണ്ടു കാലം അടക്കി ഭരിച്ച ത്രിപുര ബിജെപി തൂത്തുവാരിയതിന്‍റെ ക്ഷീണത്തിലാണ് സിപിഎം. ആകെയുള്ള 52 സീറ്റില്‍ 42 സീറ്റും നേടി ബിജെപി നേടിയത് അട്ടിമറി വിജയം തന്നെയാണെന്ന് സിപിഎം നേതൃത്വം തന്നെ സമ്മതിക്കുന്നു. രാജ്യത്ത് ഇടതുഭരണം നിലനിൽക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒന്നായിരുന്ന ത്രിപുര. ഭരണവിരുദ്ധ വികാരം ഇത്തവണ പ്രകടമായിരുന്നെങ്കിലും ഭരണം നഷ്ടപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സി.പി.എം നേതൃത്വം. സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും അധികാരം നിലനിർത്താൻ കഴിയുമെന്നും സി.പിഎം വിശ്വസിച്ചു. എന്നാല്‍ എല്ലാം അസ്ഥാനത്തായി.
ഫലം പുറത്തു വന്നതിന് പിന്നാലെ പരാജയ കാരണങ്ങള്‍ നിരത്തി തുടങ്ങി സിപിഎം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായ കേരളത്തിലെ സിപിഎം നേതാക്കള്‍. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ കോണ്‍ഗ്രസ് മുഴുവനും ബിജെപിയായി മാറി എന്നായിരുന്നു പിബി അംഗം കൂടിയായ എംഎ ബേബിയുടെ ആദ്യ പ്രതികരണം. ബേബിയുടെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി കെ മുരളീധരന്‍ രംഗത്തെത്തി.

പഴി കോണ്‍ഗ്രസിന്
ഭരണ വിരുദ്ധ വികാരം തന്നെയാണ് സിപിഎമ്മിനേറ്റ തിരിച്ചടിക്ക് പ്രധാനകാരണമായി വിലയിരുന്നത്. ഇതിനിടയില്‍ സാഹചര്യം സമര്‍ത്ഥമായി വിനിയോഗിക്കാന്‍ കഴിഞ്ഞത് ബിജെപിയെ തുണച്ചു. എന്നാല്‍ ബിജെപിയുടെ വിജയത്തിന് ആക്കം കൂട്ടിയത് ബിജെപി പാളത്തില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ നിലപാട്.

പ്രധാന പ്രതിപക്ഷം
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പ്രധാനകാരണം എം.എൽഎമാരുടെയും നേതാക്കന്മാരുടെയും
ബി.ജെ.പിയിലേക്കുള്ള കുത്തൊഴുക്കായിരുന്നു.
അഗർത്തലയിൽ വർഷങ്ങളായി ജയിക്കുന്ന
കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ അഞ്ച് എം.എൽ.എമാരോടൊപ്പം തൃണമൂൽ
കോൺഗ്രസിലും പിന്നീട് ബിജെപിയിലേക്കും ചേക്കേറി. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്ക് വഴിയൊരുങ്ങി.

പരിഹസിച്ച് മുരളീധരന്‍
കോൺഗ്രസുമായി സഹകരണത്തിലെത്തണമെന്ന സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശത്തെ തള്ളിയതാണ് ത്രിപുരയിലേറ്റ തിരിച്ചടി എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെ ഒരു കോർപറേഷന്‍റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയിൽ ബിജെപിയെ നേരിടാൻ കഴിയാത്ത സിപിഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ ഒരുങ്ങുന്നതെന്നായിരുന്നു കെ മുരളീധരന്‍റ പരിഹാസം.

പെരുങ്കള്ളന്‍
സിപിഎം ജയിക്കണമെന്നായിരുന്നു കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ചത്. കള്ളനും പെരുങ്കള്ളനും മത്സരിച്ചപ്പോള്‍ കള്ളന്‍ ജയിക്കണമെന്നും പെരുങ്കള്ളന്‍ തോക്കണമെന്നു മാത്രമേ കോണ്‍ഗ്രസിന് ആഗ്രഹിക്കാന്‍ കഴിയൂവെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ പോലും ജയിച്ചില്ല
അതേസമയം ത്രിപുരയിലെ ബിജെപി വിജയത്തിന്‍റെ കാരണം കോണ്‍ഗ്രസ് ആണെന്ന എംഎ ബേബിയുടെ പ്രസ്താവനയേയും മുരളീധരന്‍ പരിഹസിച്ചു. കോണ്‍ഗ്രസ്സുകാരുടെ വോട്ട് നേടി കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജയിച്ചിട്ടില്ല പിന്നെ എങ്ങനെ ബിജെപി ജയിക്കും എന്നായിരുന്നു മുരളീധരന്‍റെ പരിഹാസം.

അക്രമ രാഷ്ട്രീയം
സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ത്രിപുരയിലെ പരാജയം എന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications