Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് അംഗങ്ങളും ചേര്‍ന്നു; വിമര്‍ശനവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ പോലും എല്‍ഡിഎഫിന്‍റെ മനുഷ്യശൃംഖലയില്‍ അണിനിരന്നെന്ന് കെ മുരളീധരന്‍ എംപി. പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഭയത്തിലായ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ഇടതുമുന്നണിയുടെ മനുഷ്യമഹാശ്യംഖലയില്‍ ഒഴുകിയെത്തിയത് ലക്ഷങ്ങളായിരുന്നു. കളയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ 620 കിലോമീറ്റര്‍ ആയിരുന്നു മനുഷ്യശൃംഖല. മലബാറില്‍ ലീഗിന്‍റെ പരമ്പരാഗത വോട്ട് ബാങ്കായ ഇകെ സുന്നി വിഭാഗം ഉള്‍പ്പെടെ മഹാശൃംഖലയില്‍ പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.

 kmuralis1

അതേസമയം കെ മുരളീധരൻറെ പ്രസ്താവനയില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തി. മുരളീധരന്‍ പറഞ്ഞതുപോലെ യുഡിഎഫിന് വോട്ട് ചെയ്ത നല്ലൊരു പങ്ക് ആളുകളും ഭരണഘടന ഉയർത്തിപ്പിടിക്കാൻ മനുഷ്യ മഹാശൃംഖലയിൽ അണിനിരന്നു. അവർ വന്നത്, നാട് അഭിമുഖീകരിക്കുന്ന അത്യാപത്തിനുനേരെ കൈകോർക്കാനാണ്. എൽഡിഎഫിലേയ്ക്ക് അല്ലെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ, ചില യുഡിഎഫ് നേതാക്കളുടെ പേടി നേരെ മറിച്ചാണ് തോമസ് ഐസക് പറഞ്ഞു.

Recommended Video

cmsvideo
    BJP Leader K Surendran slams LDF's Human chain

    ഇന്നത്തേതുപോലെയാണ് അവർ മുന്നോട്ടു പോകുന്നതെങ്കിൽ അവരുടെ ഭയം യാഥാർത്ഥ്യമായേക്കും. അതുകൊണ്ട് സമയം വൈകിയിട്ടില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ നമുക്ക് ഒരുമിക്കാം, തോമസ് ഐസക് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+