Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണം ആയുധമാകുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ പ്രതികൂട്ടില്‍; കെ മുരളീധരനും സുധീരനെതിരെ...

കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല.

തിരുവനന്തപുരം: സഹകരണം ആയുധമാക്കി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം. സഹകരണ വിഷയത്തിലെ സംയുക്ത സമരമാണ് കെപിസിസിയില്‍ അഭിപ്രായ വ്യത്യാസത്തിലെത്തിച്ചത്.സഹകരണ വിഷയത്തില്‍ സംയുക്ത സമരമെന്ന നിര്‍ദേശത്തെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ തള്ളിക്കളഞ്ഞതോടെയാണ് എ, ഐ വിഭാഗങ്ങള്‍ പരസ്യമായി സുധീരനെതിരെ രംഗത്തുവന്നത്.

പാര്‍ട്ടിയുടെ അഭിപ്രായം ഏതെങ്കിലും ഒരാള്‍ ഒറ്റയ്ക്ക് പറയുകയല്ല വേണ്ടതെന്നാണ്‌
മുരളീധരന്റെ പ്രതികരണം. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. സംയുക്ത സമരം വേണ്ടെന്ന പാര്‍ട്ടിയുടേതായി വന്ന അഭിപ്രായം മാധ്യമങ്ങളിലൂടെയാണ് ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍ തന്നെ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

 പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷമായിരുന്നു സംയുക്ത സമരമെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. രമേശ് ചെന്നിത്തല ഇത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

സമരത്തിനില്ല

സമരത്തിനില്ല

സിപിഐഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് സംയുക്ത സരത്തിന് അനുകൂല നിലപാടെടുത്തു. ഈ ഘട്ടത്തിലാണ് സംയുക്ത സമരം ഇല്ലെന്ന പ്രഖ്യാപനം കെപിസിസി അധ്യക്ഷന്‍ നടത്തിയത്.

 ഹൈപ്പവര്‍ കമ്മറ്റി

ഹൈപ്പവര്‍ കമ്മറ്റി

പാര്‍ട്ടി തീരുമാനം ഏതാനും പേര്‍ ഒറ്റയ്‌ക്കെടുക്കേണ്ടതല്ലെന്നും രാഹുല്‍ ഗാന്ധി നിശ്ചയിച്ച ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

 ഒത്തൊരുമിച്ച്

ഒത്തൊരുമിച്ച്

സഹകരണ ബാങ്കുകളെ തകര്‍ക്കാനുളള നീക്കത്തിനെതിരെ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് എ കെ ആന്റണി. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

സഹകരണപ്രതിസന്ധി വിഷയത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞതോടെയാണ് കോണ്‍ഗ്രസിലെ അഭ്പ്രായ വ്യത്യാസം പുറത്ത് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+