പ്രതിപക്ഷമില്ലാത്ത കേരളം... കോണ്‍ഗ്രസുകാര്‍ക്ക് താല്‍പ്പര്യം ചാനലുകള്‍ മാത്രമെന്ന് കെ മുരളീധരന്‍
ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിനുള്ളിലുണ്ടെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം സിപിഎം എന്ന അവസ്ഥ മാത്രമായി ചുരുങ്ങി. സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ്. സുപ്രധാന വിഷയങ്ങളില്‍ ഉചിതമായി പാര്‍ട്ടി പ്രതികരിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജോലി കൂടി അവര്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന അവസ്ഥയാണുളളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിനുള്ളിലുണ്ടെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

എല്‍ഡിഎഫ് മന്ത്രിമാര്‍ക്കെതിരെ സമരമില്ല
യുഡിഎഫ് മന്ത്രിമാരെ ചെയ്യാത്ത കുറ്റത്തിന് വരെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ചെയ്ത കുറ്റത്തിനെതിരെ സമരം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനില്ല
ഏറ്റവും അവസാനം മന്ത്രി മണിയുടെ വിഷയവുമായി ബന്ധപ്പെട്ട് പത്രങ്ങള്‍ കാണിച്ച ഉത്സാഹംപോലും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കാണിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ഒന്നും ചെയ്തില്ല
യുഎപിഎക്കെതിരെ സമരം നടത്താന്‍ പോലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിഎം സുധീരന്‍
തല്ലിക്കൂട്ടി പ്രതിഷേധം സംഘടിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നാണ് മുരളീധരന്റെ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ മറുപടി. പ്രതിഷേധം ജനങ്ങളില്‍ നിന്നും സ്വാഭാവികമായി ഉയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം നിശ്ചലം
ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിനുള്ളിലുണ്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications