കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാര്‍ക്ക് ഇല്ലാത്ത കഴിവ് മുന്‍ എംപിക്ക് ഉണ്ടോ? സമ്പത്തിനെ യുഡിഎഫ് ബഹിഷ്ക്കരിക്കുമെന്ന് മുരളീധരൻ!

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എംപി എ സമ്പത്തിനെ ദില്ലിയില്‍ ക്യാബിനറ്റ് റാങ്കില്‍ നിയമിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. സമ്പത്തിനെ യുഡിഎഫ് എംപിമാര്‍ ബഹിഷ്‌ക്കരിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. എ സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യുഡിഎഫ് എംപിമാര്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വ്യക്തിപരമായി സമ്പത്തിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഈ പദവി അദ്ദേഹം ഈ ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ പാടില്ലായിരുന്നു.

കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 19 എംപിമാരെയും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. എന്ന് മാത്രമല്ല രാജ്യസഭയിലെ സിപിഎമ്മിന്റെ എംപിയായ എളമരം കരീമിനെയും പിണറായിക്ക് വിശ്വാസമില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. അതുകൊണ്ട് സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചത്.

udf

എംപിമാര്‍ക്ക് ഇല്ലാത്ത കഴിവ് മുന്‍ എംപിക്ക് ഉണ്ടോ എന്നും കെ മുരളീധരന്‍ ചോദിച്ചു. എംപിമാരെ മാറ്റി നിര്‍ത്തുന്ന തരത്തിലുളള നീക്കം എ സമ്പത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലുളള പാലമായാണ് പ്രത്യേക ലെയ്‌സണ്‍ ഓഫീസര്‍ പദവിയില്‍ ക്യാബിനറ്റ് റാങ്കോടെ സംസ്ഥാന സര്‍ക്കാര്‍ എ സമ്പത്തിനെ നിയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

ശ്രീറാം വെങ്കിട്ടരാമനെ പോലുളളവര്‍ നാടിന് അപമാനം ആണെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് തടിയൂരാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമനെ പോലുളളവര്‍ അപമാനമാണ്. ശ്രീറാമിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

English summary
K Muraleedharan MP against A Sampath's appointment as liaison officer in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X