കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാരേക്കാള്‍ ശല്യം; എസ്പി യതീഷ് ചന്ദ്രക്കെതിരെ മുരളീധരന്‍, എല്ലാത്തിനും കൂട്ടുനില്‍ക്കുന്നു

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കെതിരെ വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. ജില്ലയില്‍ സിപിഎമ്മുകാരേക്കാള്‍ വലിയ ശല്യം എസ്പി യതീഷ് ചന്ദ്രയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ എസ്പിയെ കയറൂരി വിട്ടിരിക്കുകയാണെന്നും എല്ലാത്തിനും കൂട്ടു നില്‍ക്കുന്ന ആളാണ് യതീഷ് ചന്ദ്ര എന്നും കെ മുരളീധരന്‍ പറഞ്ഞു. 'കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സിപിഎം കാടത്തത്തിനെതിരെ' കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

p

വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം സിപിഎമ്മിലെ പോരാണ് എന്ന് മുരളീധരന്‍ പറയുന്നു. വാമനപുരം എംഎല്‍എയും സിപിഎം നേതാവുമായ ഡികെ മുരളിയും ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എഎ റഹീമും തമ്മിലുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. അടുത്തിടെ കേരളത്തിലുള്ള പ്രധാന സംഭവങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ഒന്ന് വിട്ടുകൊടുത്തു; ആറെണ്ണം തിരിച്ചുചോദിക്കാന്‍ മുസ്ലിം ലീഗ്; യുഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടിഒന്ന് വിട്ടുകൊടുത്തു; ആറെണ്ണം തിരിച്ചുചോദിക്കാന്‍ മുസ്ലിം ലീഗ്; യുഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടി

വെഞ്ഞാറമൂട്ടിലെ കൊലപാതകങ്ങള്‍, കണ്ണൂര്‍ പൊന്നിയത്തെ ബോംബ് സ്‌ഫോടനം, ബെംഗളൂരു മയക്ക് മരുന്ന് കേസ് എന്നിവ സിബിഐ അന്വേഷിക്കണം. കതിരൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. സിഒടി നസീര്‍ വധശ്രമക്കേസിലെ പ്രതിയെ പൊന്ന്യം കേസില്‍ പിടിച്ചപ്പോള്‍ കൂടുതല്‍ തെളിവ് പുറത്തുവരുമെന്ന് സിപിഎം ഭയന്നു. അതുകൊണ്ടാണ് എഎന്‍ ഷംസീര്‍ എംഎല്‍എ പോലീസ് ഓഫീസര്‍മാരെ വിളിച്ചതെന്നും മുരളീധരന്‍ ആരോപിച്ചു.

English summary
K Muraleedharan against Kannur SP Yathish Chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X