ലാലിസത്തിന്റെ പേരില്‍ കബളിപ്പിച്ചുവെന്ന് മുരളി., ആരാണ് പറ്റിച്ചത്.. ലാലോ?
തിരുവനന്തപുരം: മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ലാലിസം ആണെന്നാണ് മുരളീധരന്‍ പറയുന്നത്.
പാട്ട് പാടേണ്ടവര്‍ നൃത്തം ചവിട്ടി, നൃത്തം ചവിട്ടേണ്ടവര്‍ പാട്ടുപാടി... ഇതാണ് ലാലിസത്തിലെ കുഴപ്പങ്ങള്‍ക്ക് കാരണം എന്നും മുരളി പറയുന്നു. എന്നാല്‍ ലാലിസം മുരളീധരന്‍ കണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം.

ലാലിസം കാണാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ തനിക്ക് ഉണ്ടായില്ലെന്നാണ് മുരളി പറയുന്നത്. ലാലിസത്തെ കുറിച്ച് ആദ്യം പറഞ്ഞ് കേട്ടത് വലിയ കേമം എന്നായിരുന്നു. എന്നാല്‍ വേദിയില്‍ ഒന്നും കണ്ടില്ലെന്നും മുരളി പറഞ്ഞു. എന്നാല്‍ അതിനോടൊപ്പം അദ്ദേഹം വലിയൊരു ആരോപണവും ഉന്നയിച്ചു.
ലാലിസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. ഗെയിംസ് സംഘാടകര്‍ ആണോ അതോ മോഹന്‍ലാല്‍ ആണോ ജനങ്ങളെ കബളിപ്പിച്ചത്. ഇക്കാര്യം മാത്രം മുരളീധരന്‍ വ്യക്തമാക്കിയില്ല.

ദേശീയ ഗെയിംസിന്റെ നടത്തിപ്പിലെ അഴിമതിയെ പറ്റി മുമ്പും മുരളീധരന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ക്രമക്കേട് ആരോപിച്ച് അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ നിന്ന് രാജിവക്കുമെന്ന് വരെ പറഞ്ഞ ആളാണ് മുരളീധരന്‍.
സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും സിപിഎമ്മുകാര്‍ക്ക് മോഹന്‍ലാലിനോട് ഇപ്പോള്‍ അത്ര പ്രശ്‌നമൊന്നും ഇല്ലെന്നാണ് തോന്നുന്നത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മോഹന്‍ലാലിനെതിരെ മൃദുവിമര്‍ശനം മാത്രമാണ് ഉന്നയിച്ചത്.












Click it and Unblock the Notifications