കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകളെ ഉമ്മവച്ച് വിടുകയല്ല വേണ്ടതെന്ന് കെ മുരളീധരന്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പി സി ജോര്‍ജ്ജ് മാവോയിസ്റ്റുകളെ അനുകൂലിച്ചത് വിപ്ലവമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പി സി ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി നേതാക്കന്‍മാരെല്ലാം രംഗത്തു വന്നിരിക്കുകയാണ്. ആയുധവുമായി ആക്രമിക്കാന്‍ വരുന്നവരെ ഉമ്മവച്ചു തിരിച്ചയക്കുകയാണോ വേണ്ടതെന്നാണ് കെ മുരളീധരന്റെ ചോദ്യം. അക്രമം കാട്ടുന്നവരെ ആയുധം കൊണ്ട് തന്നെ നേരിടണമെന്നാണ് മുരളീധരന്‍ പറഞ്ഞത്.

ആയുധവുമായി വരുന്ന മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നടപ്പാക്കാന്‍ സര്‍ക്കാരും പോലീസും ഇവിടെയുണ്ട്. ഇതിനിടയില്‍ സര്‍ക്കാരിന് ജോര്‍ജ്ജിന്റെ ഉപദേശം വേണ്ട എന്നാണ് മുരളീധരന്‍ പറഞ്ഞത്. ആക്രമിക്കാന്‍ വരുന്നവരുടെ മുന്നില്‍ കൈയ്യും കെട്ടി നില്‍ക്കണമെന്നാണോ പി സി ജോര്‍ജ്ജ് പറയുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

k-muralidharan

ആയുധമെടുത്ത് ജനങ്ങള്‍ക്ക് നേരെ വരുന്നവരെ ഉമ്മ വച്ച് വിടുകയാണോ വേണ്ടതെന്ന് മുരളീധരന്‍ പരിഹസിച്ചു. ആഭിന്തരമന്ത്രി രമേശ് ചെന്നിത്തലയും പി സി ജോര്‍ജ്ജിനെ നേരത്തെ പരിഹസിച്ചിരുന്നു. മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കില്ലെന്നും പോലീസുകാരെ ആക്രമിച്ചവരെ വെറുതെ വിടാന്‍ പറ്റില്ലെന്നുമാണ് ചെന്നിത്തല വ്യക്തമാക്കിയത്.

ആയുധം ഉപേക്ഷിക്കാന്‍ ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണെന്നായിരുന്നു ജോര്‍ജ്ജിന് ചെന്നിത്തലയുടെ മറുപടി. മാവോയിസ്റ്റുകള്‍ അക്രമം നിര്‍ത്തിയാല്‍ സര്‍ക്കാരും മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
K Muraleedharan says PC George was wrong demanded an end to Maoist hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X