'ലക്ഷ്മി നായരോട് പിണറായിക്ക് വിധേയത്വം..സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ ഒരു പട്ടിയും തിരിഞ്ഞുനോക്കില്ല !!
കെ കരുണാകരനെ ലോ അക്കാദമി പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ കെ മുരളീധരന്
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെ മുരളീധരന്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോട് മുഖ്യമന്ത്രിക്ക് വിധേയത്വമാണ് ഉള്ളതെന്ന് മുരളീധരന് ആരോപിച്ചു. വിഷയത്തിലേക്ക് കെ കരുണാകരനെ പിണറായി വലിച്ചിഴച്ചത് ശരിയായില്ല. പിണറായിക്ക് ലക്ഷ്മി നായരോടുള്ള വിധേയത്വമാണ് വിഷയം വഴിതിരിച്ച് വിടാനുള്ള കാരണമെന്നും കെ മുരളീധരന് പറഞ്ഞു.

കെ കരുണാകരന് ഇപ്പോഴും ജനപ്രിയ നേതാവാണ്. പിണറായി വിജയന് സ്ഥാനമൊഴിഞ്ഞാല്‍ ഒരു പട്ടിപോലും തിരിഞ്ഞു നോക്കില്ലെന്നും കെ മുരളീധരന് പറഞ്ഞു. ഓരോ ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി പദവിക്ക് താന്‍ യോഗ്യനല്ലെന്ന് പിണറായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ രക്ഷാധികാരിയായ ട്രസ്റ്റിനാണ് കെ കരുണാകരന്റെ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. ആ ഭൂമി എങ്ങനെ സ്വകാര്യസ്വത്തെന്ന് പിണറായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കെ മുരളീധരന് ആവശ്യപ്പെട്ടു.

ലോ അക്കാദമി വിഷയത്തിലെ കെ മുരളീധരന്റെ നിരാഹാര സമരത്തെ കഴിഞ്ഞ ദിവസം പിണറായി വിജയന് പരിഹസിച്ചിരുന്നു. കരുണാകരന് ലോ അക്കാദമിക്ക് ഭൂമി കൊടുത്ത കാര്യത്തില്‍ മുരളീധരന് എന്തിനാണ് നിരാഹാരം കിടക്കുന്നത് എന്നായിരുന്നു പിണറായിയുടെ പരിഹാസം. ജീവിച്ചിരുന്നപ്പോള്‍ കരുണാകരന്റെ സൈ്വര്യം കെടുത്തിയ മകന് അദ്ദേഹം മരിച്ച ശേഷവും വെറുതെ വിടുന്നില്ലല്ലോ എന്നും പിണറായി പരിഹസിക്കുകയുണ്ടായി.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു











Click it and Unblock the Notifications