കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലക്ഷ്മി നായരോട് പിണറായിക്ക് വിധേയത്വം..സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ ഒരു പട്ടിയും തിരിഞ്ഞുനോക്കില്ല !!

കെ കരുണാകരനെ ലോ അക്കാദമി പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെ മുരളീധരന്‍. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോട് മുഖ്യമന്ത്രിക്ക് വിധേയത്വമാണ് ഉള്ളതെന്ന് മുരളീധരന്‍ ആരോപിച്ചു. വിഷയത്തിലേക്ക് കെ കരുണാകരനെ പിണറായി വലിച്ചിഴച്ചത് ശരിയായില്ല. പിണറായിക്ക് ലക്ഷ്മി നായരോടുള്ള വിധേയത്വമാണ് വിഷയം വഴിതിരിച്ച് വിടാനുള്ള കാരണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

pinarayi

കെ കരുണാകരന്‍ ഇപ്പോഴും ജനപ്രിയ നേതാവാണ്. പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞാല്‍ ഒരു പട്ടിപോലും തിരിഞ്ഞു നോക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഓരോ ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി പദവിക്ക് താന്‍ യോഗ്യനല്ലെന്ന് പിണറായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ രക്ഷാധികാരിയായ ട്രസ്റ്റിനാണ് കെ കരുണാകരന്റെ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. ആ ഭൂമി എങ്ങനെ സ്വകാര്യസ്വത്തെന്ന് പിണറായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

murali

ലോ അക്കാദമി വിഷയത്തിലെ കെ മുരളീധരന്റെ നിരാഹാര സമരത്തെ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പരിഹസിച്ചിരുന്നു. കരുണാകരന്‍ ലോ അക്കാദമിക്ക് ഭൂമി കൊടുത്ത കാര്യത്തില്‍ മുരളീധരന്‍ എന്തിനാണ് നിരാഹാരം കിടക്കുന്നത് എന്നായിരുന്നു പിണറായിയുടെ പരിഹാസം. ജീവിച്ചിരുന്നപ്പോള്‍ കരുണാകരന്റെ സൈ്വര്യം കെടുത്തിയ മകന്‍ അദ്ദേഹം മരിച്ച ശേഷവും വെറുതെ വിടുന്നില്ലല്ലോ എന്നും പിണറായി പരിഹസിക്കുകയുണ്ടായി.

English summary
K Muraleedharan gives reply to Pinarayi Vijayan in law academy issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X