കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിപ, ഓഖി കൊറോണ.. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും,പിണറായി ദൈവങ്ങളെ തൊട്ട് കളിച്ചു'

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംപി കെ മുരളീധരൻ. പിണറായി ദൈവങ്ങളെ തൊട്ട് കളിച്ചതാണ് കേരളത്തിൽ ഇത്രയും ദുരന്തങ്ങൾ ഉണ്ടാകാൻ കാരണമെന്ന് മുരളീധരൻ പറഞ്ഞു. എല്ലാം കൊണ്ടും ദുരിതമാണ് കേരളത്തിന് കഴിഞ്ഞ അഞ്ച് കൊല്ലം. പ്രളയവും, ഓഖിയും കൊറോണയും വന്നും. മതങ്ങളുടെ മേക്കിട്ട് കേറിയതിന്റെ ദോഷമാണ് പിണറായി അനുഭവിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.മുരളീധരൻറെ വാക്കുകളിലേക്ക്

പിണറായി വന്നപ്പോൾ

പിണറായി വന്നപ്പോൾ

എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം പറത്തിയ പ്രാവ് ചത്തുവീണു. ഓഗസ്റ്റ് 15ന് ഉയര്‍ത്തിയ കൊടി പൊങ്ങിയില്ല. എങ്ങിനെയാണ് നിപ വന്നത്? വവ്വാല്‍ പരത്തിയെന്ന് പറഞ്ഞു. ഇപ്പോഴും കാരണം കണ്ടുപിടിച്ചിട്ടില്ല. കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വ്വവാലുണ്ട്. പിണറായി വന്നപ്പോള്‍ മാത്രം നിപ ഉണ്ടായതെങ്ങനെ.

Recommended Video

cmsvideo
Pinarayi vijayan slaps opposition in no confidence assembly | Oneindia Malayalam
പ്രളയം വന്നു, ഓഖി വന്നു

പ്രളയം വന്നു, ഓഖി വന്നു

പിന്നെ കൊറോണ വന്നു. പ്രളയം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഒന്നല്ല രണ്ട് പ്രളയം. ഓഖി വന്നു. എല്ലാം കൊണ്ടും ദുരിതമാണ് കേരളത്തിന് കഴിഞ്ഞ അഞ്ച് കൊല്ലം. കാരണം ദൈവങ്ങളെ തൊട്ട് കളിക്കുന്നതിൻറെ ദോഷമാണിതൊക്ക. ദൈവ വിശ്വാം ഇല്ലെന്ന് പറഞ്ഞ് എല്ലാ മതങ്ങളുടേയും മേക്കിട്ട് കേറി. അതിന്റെയാണ് പ്രകൃതി ദുരന്തങ്ങൾ പോലും സംസ്ഥാനത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നത്.

സ്വപ്നയ്ക്ക് കൊവിഡ് ആകാതിരുന്നത് ഭാഗ്യം

സ്വപ്നയ്ക്ക് കൊവിഡ് ആകാതിരുന്നത് ഭാഗ്യം

സ്വപ്‌ന സുരേഷിനെ കോവിഡ് പോസിറ്റീവാകാതിരുന്നത് ഭാഗ്യം. അല്ലാതിരുന്നെങ്കില്‍ നിരവധി എല്‍ഡിഎഫ് നേതാക്കള്‍ ക്വാറന്റൈനില്‍ പോകേണ്ടിവന്നേനെ. എ സര്‍ട്ടിഫിക്കറ്റ് സിനിമ കാണുന്നത് പോലെയാണ് ഇപ്പോള്‍ കേരളം. കുട്ടികള്‍ക്ക് ടിവി കാണാന്‍ പറ്റാത്ത സ്ഥിതിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഓണം ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല

ഓണം ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വന്ന ശേഷം മലയാളികള്‍ക്ക് നല്ല രീതിയില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ദിവസങ്ങൾക്ക് മുൻപ് മുരളീധരൻ പറഞ്ഞിരുന്നു. എല്ലാ വര്‍ഷവും പ്രളയമാണെന്നും പ്രകൃതി പോലും സര്‍ക്കാരിന് എതിരാണെന്നുമായിരുന്നു മുരളീധരന്റെ ആക്ഷേപം.

എൻഡിഎയ്ക്കെതിരെ പഴുതടച്ചുള്ള നീക്കവുമായി ബീഹാറില്‍ മഹാസഖ്യം!! ഇടതുപാർട്ടികളും ഒപ്പംഎൻഡിഎയ്ക്കെതിരെ പഴുതടച്ചുള്ള നീക്കവുമായി ബീഹാറില്‍ മഹാസഖ്യം!! ഇടതുപാർട്ടികളും ഒപ്പം

അറുപതിലും കുട്ടിത്തം വിടാത്ത അമ്മയുടെയും ചിറ്റന്മാരുടെയും പൂക്കളങ്ങള്‍.. കൃഷ്ണ ഗോവിന്ദ് എഴുതുന്നുഅറുപതിലും കുട്ടിത്തം വിടാത്ത അമ്മയുടെയും ചിറ്റന്മാരുടെയും പൂക്കളങ്ങള്‍.. കൃഷ്ണ ഗോവിന്ദ് എഴുതുന്നു

മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ച ബിജെപി നേതാവിനേയും ഫേസ്ബുക്ക് സംരക്ഷിച്ചു; ടൈം മാഗസിൻ റിപ്പോർട്ട്മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ച ബിജെപി നേതാവിനേയും ഫേസ്ബുക്ക് സംരക്ഷിച്ചു; ടൈം മാഗസിൻ റിപ്പോർട്ട്

English summary
K Muraleedharan against pinarayi vijayan; says Kerala has the worst governance under Pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X