കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ കൂട്ടേണ്ട.... രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിനെതിരെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. നാലുവോട്ടുകിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്നുള്ളത് ഒരു മതേതര പാര്‍ട്ടിയാണ്. രാമായണ മാസം ആചരിക്കാന്‍ സാമൂഹ്യ സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് ഇത് ഏറ്റെടുത്ത് നടത്തേണ്ടതില്ലെന്നും മുരളീധരന്‍ പറയുന്നു.

1

ബിജെപിയെ നേരിടാനുള്ള മാര്‍ഗം രാമായണ മാസം ആചരിക്കുകയല്ല. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം അതീവ ജാഗ്രത പുലര്‍ത്തണം. രാമായണം നമ്മുടേതാണ്, നാടിന്റെ നന്‍മയാണ് എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ആദ്യമായി രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി മുരളീധരന്‍ രംഗത്തെത്തി. പാര്‍ട്ടിക്കുള്ളില്‍ രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് വലിയ എതിര്‍പ്പുകള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്നാണ് വിമര്‍ശനം.

അതേസമയം നേരത്തെ സിപിഎം രാമായണ മാസം ആചരിക്കാന്‍ തീരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎം രാമായണ മാസം ആചരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിന്നീട് വിശദീകരിച്ചിരുന്നു. രാമായണ മാസം ആചരിക്കുന്ന സംസ്‌കൃത സംഘം സിപിഎമ്മിന്റെ സംഘടനല്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഈ വിഷയം മുരളീധരന്‍ കോണ്‍ഗ്രസിനുള്ളില്‍ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഷെരീഫിനും മകള്‍ക്കും ബി ക്ലാസ് സൗകര്യം... പണി തടവുകാരെ പഠിപ്പിക്കല്‍, ആദിയാലയില്‍ രാജകീയ ജീവിതംഷെരീഫിനും മകള്‍ക്കും ബി ക്ലാസ് സൗകര്യം... പണി തടവുകാരെ പഠിപ്പിക്കല്‍, ആദിയാലയില്‍ രാജകീയ ജീവിതം

താരസംഘടനയുമായുള്ള പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കണം... ഡബ്ല്യുസിസി ആര്‍ക്കും എതിരല്ലെന്ന് പത്മപ്രിയതാരസംഘടനയുമായുള്ള പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കണം... ഡബ്ല്യുസിസി ആര്‍ക്കും എതിരല്ലെന്ന് പത്മപ്രിയ

English summary
k muraleedharan against ramayana month celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X