Get Updates
Get notified of breaking news, exclusive insights, and must-see stories!

മലര്‍ന്നുകിടന്നു തുപ്പരുത്, തുടര്‍ച്ചയായി ജയിക്കുന്നവരാരും ഓടിളക്കി വന്നവരല്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറിനില്‍ക്കണമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് മറുപടിയുമായി കെ മുരളീധരന്‍ എംഎല്‍എ എത്തി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കത്ത് എഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതു പോലെയാണെന്ന് കെ മുരളീധരന്‍ പറയുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറയുന്നു. വിമര്‍ശനങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കണം. തുടര്‍ച്ചയായി ജയിക്കുന്ന നേതാക്കളാരും ഓടിളക്കി വന്നവരല്ലെന്നും മരളീധരന്‍ പറയുന്നു. ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസമുള്ളതു കൊണ്ടാണ് അവരെ ജയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഎം സുധീരന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി ഇതിനോടകം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

kmuraleedharan

നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരില്‍ ആരോപണങ്ങളില്‍പ്പെട്ടവരെയും ആവശ്യമില്ലാത്തവരെയും മാറ്റി നിര്‍ത്തണമെന്നാണ് സുധീരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു പൊതു മാനദണ്ഡം വേണമെന്നുള്ള അഭിപ്രായവും ഉയര്‍ന്നിരുന്നു.

മൂന്നു തവണ തുടര്‍ച്ചയായി എംഎല്‍എയായ തന്നെ ഇത്തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ സുധീരന് കത്ത് നല്‍കിയിരുന്നു. പ്രതാപന്റെ നിലപാട് മതിപ്പുളവാക്കുന്നതാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുള്ള വിഎസിനെപ്പോലുള്ളവര്‍ക്ക് ഇത് മാതൃകയാണെന്നും സുധീരന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+