Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയും കുമ്മനവും അടച്ചിട്ട മുറിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി;പാലമായി ലോക്‌നാഥ് ബെഹ്‌റ...

കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കാകുമോ എന്നും മുരളീധരന്‍ വെല്ലുവിളിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി അവിശുദ്ധമായ കൂട്ടുക്കെട്ടുണ്ടെന്നാണ് കെ മുരളീധരന്‍ ആരോപിച്ചത്.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഫെബ്രുവരി 13ന് അടച്ചിട്ട മുറിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു. കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കാകുമോ എന്നും മുരളീധരന്‍ വെല്ലുവിളിച്ചു.

kmuraleedharan

ഇരുവരും തമ്മില്‍ നടന്ന രഹസ്യ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലാവ്‌ലിന്‍ കേസില്‍ എതിര്‍ഭാഗത്തുണ്ടായിരുന്ന ഹരീഷ് സാല്‍വെ പിണറായിക്ക് വേണ്ടി വാദിക്കാനെത്തിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നരേന്ദ്രമോദിക്കും പിണറായിക്കും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കുന്നതെന്നും കെ മുരളീധരന്‍ ആരോപിച്ചു. ആര്‍എസ്എസിലേക്ക് ആളെക്കൂട്ടലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പണിയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+