കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുധീരനേയും മുരളീധരനേയും വെട്ടി'; കെപിസിസി സംയുക്തയോഗത്തില്‍ നിന്ന് ഇരുവരേയും ഒഴിവാക്കി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; കോണ്‍ഗ്രസ് പാര്‍ട്ടിയെ പിടിച്ചുലക്കിയ സംഭവമായിരുന്നു രാജ്യസഭാ സീറ്റ് വിവാദം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പരാജയത്തിന്റെ ക്ഷീണംമാറുന്നതിന് മുമ്പാണ് രാജ്യസഭാ സീറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസ്സിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയായിരുന്നില്ല. പാര്‍ട്ടിയിലെ പലനേതാക്കളും കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നു.മുന്‍കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കമുള്ളവര്‍ രൂക്ഷവിമര്‍ശനമാണ് നേതൃത്വത്തിനെതിരെ നടത്തിയത്.

പരസ്യ അഭിപ്രായപ്രകടനങ്ങള്‍ വിലക്കിക്കൊണ്ടുള്ള തീരുമാനം എടുത്ത യോഗത്തിന് ശേഷം പുറത്ത് വന്ന് നേതാക്കളുടെ നയങ്ങള്‍ക്കെതിരേയും ഗ്രൂപ്പുകള്‍ക്കെതിരേയും വിഎം സുധീരന്‍ ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് പരസ്യമായ വിഴുപ്പലക്കലുകള്‍ ഉണ്ടായില്ലെങ്കിലും ഇന്ന നടക്കുന്ന കെപിസിസ നിര്‍വാഹക സമിതി യോഗത്തിലേക്ക് വിഎം സുധീരനേയും കെ മുരളീധരനേയും ക്ഷണിക്കാത്തത് പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഇരുവര്‍

ഇരുവര്‍

ഇന്ന് നടക്കുന്ന കെപിസിസി നേതൃയോഗത്തിലേക്ക് മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വിഎം സുധീരനും കെ മുരളീധരനും ക്ഷണിച്ചിട്ടില്ല. മുന്‍ കെ പി സി സി അധ്യക്ഷന്‍മാര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഫോറങ്ങളിലും അംഗങ്ങളായിരിക്കേയാണ് ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ക്ഷണം ഇല്ലാത്തത്.

ഡിസിസി അധ്യക്ഷന്‍മാരും

ഡിസിസി അധ്യക്ഷന്‍മാരും

കെപിസിസി ഭാരവാഹികളുടേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടേയും ഡിസിസിസി അധ്യക്ഷന്‍മാരുടേയും സംയുക്ത് യോഗമാണ് ഇന്ന് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി ഫോറങ്ങളിലും അംഗങ്ങള്‍ ആയത് കൊണ്ട് തന്നെ എല്ലാ യോഗത്തിലും പങ്കെടുത്ത് സംസാരിക്കാന്‍ വിഎം സുധീരനും കെ മുരളീധരനും അവകാശം ഉണ്ട്.

സംയുക്ത യോഗം

സംയുക്ത യോഗം

എന്നാല്‍ ഇന്ന് നടക്കുന്ന കെപിസിസി ഭാരവാഹികളുടേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടേയും ഡിസിസി അധ്യക്ഷന്‍മാരുടേയും സംയുക്ത യോഗത്തിലേക്ക് ഇരുവരേയും വിളിക്കാന്‍ നേതൃത്വം തയ്യാറാവാതിരിക്കുകയായിരുന്നു. മുന്‍യോഗങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച നേതാക്കളായിരുന്നു വിഎം സുധീരനും കെ മുരളീധരനും.

പ്രതിഷേധം

പ്രതിഷേധം

സുധീരനേയും മുരളീധരനേയും ബോധപൂര്‍വ്വം ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞു. ഒരു വിഭാഗം നേതാക്കളും അണികളുംഇതിനോടകം തന്നെ തങ്ങളുടെ പ്രതിഷേധം നേതൃത്വത്തിനെ അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണോ ഇരുവരേയും ഒഴിവാക്കിയതിന് പിന്നിലെന്ന സംശയത്തിന് ഇടവരുത്തുമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

യുഡിഎഫ് യോഗം

യുഡിഎഫ് യോഗം

കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ നിന്നും വിഎം സുധീരന്‍ വിട്ടുനിന്നിരുന്നു. രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ല എന്നതായിരുന്നു സുധീരന്റെ നിലപാട്. അതേസമയം മുന്‍യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന കെ മുരളധീരന്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

വിമര്‍ശനം

വിമര്‍ശനം

വിഎം സുധീരന്‍ പങ്കെടുക്കാതിരുന്നു യുഡിഎഫ് യോഗത്തില്‍ മാണി സുധീരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. താന്‍ചാഞ്ചാട്ടക്കാരനാണെന്നാണ് സുധീരന്റെ പരാമര്‍ശം ശരിയായില്ല. സുധീരന്‍ വന്നിരുന്നെങ്കില്‍ അദ്ദേഹത്തിനോട് മുഖത്ത് നോക്കി ചോദിച്ചേനെ എന്നായിരുന്നു മാണി തുറന്നടിച്ചത്.

അടങ്ങാത്ത രോഷം

അടങ്ങാത്ത രോഷം

കെ മുരളീധരന്‍ അയഞ്ഞെങ്കിലും രാജ്യസഭാ സീറ്റ് മാണിയുടെ പാര്‍ട്ടിക്ക് നല്‍കിയത് മുതല്‍ ആരംഭിച്ച് രോഷം സുധീരന് ഇതുവരെ അടങ്ങിയിട്ടില്ല. പ്രഫഷണല്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസനെ ഐസിസിസി സെക്രട്ടറിയാക്കിയതിനെതിരേയും സുധീരന്‍ രംഗത്ത് എത്തിയിരുന്നു.

വിശദീകരണം

വിശദീകരണം

അതേസമയം സുധീരനേയും മുരളീധരനേയും മനപ്പൂര്‍വം ഒഴിവാക്കിയതാണെന്നുള്ള ആരോപണം കോണ്‍ഗ്രസ് തള്ളി. ലോകസഭാ തിരിഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. മറ്റ് രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലാത്തതിനാലണ് ഇരുവരേയും ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം

English summary
k muraleedharan and vm sudheeran are not invited to kpcc meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X