കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ ട്വിസ്റ്റ്! പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരിക്കും! വയാനാട് സിദ്ധിഖ് ഉറപ്പിച്ചു

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരിക്കും | Oneindia Malayalam

മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തിരുമാനിച്ചു. പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരത്തിനിറങ്ങും.മുരളീധരനുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി.
അവസാന നിമിഷം വരെ നിരവധി പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇന്ന് രാവിലെയോടെയാണ് കെ മുരളീധരനുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

<strong>പത്തനംതിട്ടയില്‍ വീണ്ടും ട്വിസ്റ്റ്! പട്ടികയില്‍ ടോം വടക്കന്‍ 'ഇന്‍'? ഇടപെട്ട് ആര്‍എസ്എസ്! </strong>പത്തനംതിട്ടയില്‍ വീണ്ടും ട്വിസ്റ്റ്! പട്ടികയില്‍ ടോം വടക്കന്‍ 'ഇന്‍'? ഇടപെട്ട് ആര്‍എസ്എസ്!

മുരളീധരന്‍ സമ്മതം അറിയിച്ച കാര്യം ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് അറിയിക്കുകയായിരുന്നു.വയനാട് ടി സിദ്ധിഖ് മത്സരിക്കാനും ധാരണയായി.

ചിത്രം തെളിഞ്ഞു

ചിത്രം തെളിഞ്ഞു

16 മണ്ഡലങ്ങളിലെ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ എ, ഐ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വഴിമുട്ടിച്ചത്. വയനാടിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തര്‍ക്കം നിലനിന്നിരുന്നത്.

 ഗ്രൂപ്പ് തര്‍ക്കം പാരയായി

ഗ്രൂപ്പ് തര്‍ക്കം പാരയായി

വയനാട്ടില്‍ ടി സിദ്ധിഖിനായി ഉമ്മന്‍ ചാണ്ടിയും കെപി അബ്ദുള്‍ മജീദനും ഷാനി മോള്‍ ഉസ്മാനുമായി രമേശ് ചെന്നിത്തലയും വാദമുയര്‍ത്തുകയായിരുന്നു. എ ഗ്രൂപ്പിന്‍റെ കൈവശമാണ് വയനാട് സീറ്റ്. ഇത് തങ്ങള്‍ക്ക് കിട്ടണമെന്നായിരുന്നു ഐ ഗ്രൂപ്പിന്‍റെ ആവശ്യം.പകരം വടകരയില്‍ സിദ്ധിഖിനെ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശവും ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചു.എന്നാല്‍ ചെന്നിത്തലയുടെ ആവശ്യത്തോട് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ഒരുക്കമല്ലായിരുന്നു.

 കീറാമുട്ടിയായി രണ്ട് മണ്ഡലങ്ങള്‍

കീറാമുട്ടിയായി രണ്ട് മണ്ഡലങ്ങള്‍

അതേസമയം വടനാട് ഇല്ലേങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടാണ് ടി സിദ്ധിഖ് സ്വീകരിച്ചത്. ഒടുക്കം തിരുമാനം ഹൈക്കമാന്‍റിന് വിടുകയായിരുന്നു. ഇതോടെ അവസാന വട്ട ചര്‍ച്ചയില്‍ വയനാട്ടില്‍ ടി സിദ്ധിഖിനെ തന്നെ മത്സരിക്കാന്‍ തിരുമാനമാവുകയായിരുന്നു.

 അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി

പിന്നാലെയാണ് വടകരയില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തിരുമാനിച്ചത്. വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയരാജന്‍ ആയതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം.

 മാറി മറിഞ്ഞ് പേരുകള്‍

മാറി മറിഞ്ഞ് പേരുകള്‍

വടകരയില്‍ തുടക്കത്തില്‍ വിദ്യാ ബാലകൃഷ്ണനെ പരിഗണിച്ചിരുന്നെങ്കിലും അവസാന വട്ട ചര്‍ച്ചയില്‍ നീക്കം ഉപേക്ഷിച്ചു. പിന്നീട് കെ പ്രവീണ്‍ കുമാര്‍ ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും അവസാന നിമിഷം വരെ ഉയര്‍ന്ന് കേട്ടിരുന്നു.

 ' ശക്തരല്ലാത്ത' നേതാക്കള്‍

' ശക്തരല്ലാത്ത' നേതാക്കള്‍

ജാതി സമവാക്യങ്ങള്‍ പരിഗണിച്ച് സതീശന്‍ പാച്ചേനി വടകരയില്‍ എത്തുമോയെന്ന ചര്‍ച്ചകളും ഉയര്‍ന്നു. എന്നാല്‍ ' ശക്തരല്ലാത്ത' നേതാക്കള്‍ മണ്ഡലത്തില്‍ എത്തുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി സമ്മാനിക്കുമെന്ന് വ്യക്തമാക്കി പ്രാദേശിത നേതാക്കള്‍ രംഗത്തെത്തി.

 മുല്ലപ്പള്ളിക്കായി മുറവിളി

മുല്ലപ്പള്ളിക്കായി മുറവിളി

നിലവിലെ എംപി മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെ ജയരാജനെതിരെ മത്സരിപ്പിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇത് വ്യക്തമാക്കി കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലെ പ്രാദേശിക നേതാക്കള്‍ എഐസിസിക്ക് നിവേദനങ്ങള്‍ അയക്കുകയും ചെയ്തിരുന്നു.

 വഴങ്ങാതെ മുല്ലപ്പള്ളി

വഴങ്ങാതെ മുല്ലപ്പള്ളി

ഇതേ തുടര്‍ന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുല്ലപ്പള്ളിയോട് ചര്‍ച്ച നടത്തിയെങ്കിലും മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഒടുവില്‍ വി സുധീരന്‍റെ പേരും യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ പ്രവീണ്‍ കുമാറിന്‍റെ പേരുമായിരുന്നു മണ്ഡലത്തില്‍ അവസാന നിമിഷം വരെ ചര്‍ച്ചയായത്.

 സന്നദ്ധത അറിയിച്ചു

സന്നദ്ധത അറിയിച്ചു

എന്നാല്‍ അവസാന നിമിഷം കെ മുരളീധരന് വടകരയില്‍ നറുക്ക് വീഴുകയായിരുന്നു. മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചു. ഇതോടെ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും.

 സിപിഎം മണ്ഡലം

സിപിഎം മണ്ഡലം

2004ൽ സിപിഎമ്മിലെ സതീ ദേവിയായിരുന്നു വടകരയുടെ എംപി. പിന്നീട് വന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ വടകര മണ്ഡലം കോൺഗ്രസ് നിലനിർത്തുകയായിരുന്നു. മുപ്പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2014ൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിക്കുന്നത്.

 പോരാട്ടം കനക്കും

പോരാട്ടം കനക്കും

കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പി ജയരാജനെതിരെ ആരെന്ന് കോൺഗ്രസ് നേതൃത്വത്തെ കുഴപ്പിച്ചത്.മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരുടെ എണ്ണം ഒമ്പതായി. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് എംഎല്‍എമാരാണ് മത്സര രംഗത്തുള്ളത്.

<strong>'മോദി മെസ്സ്! പയ്യന്‍ മരണമാസ്'! മോദിയെ പറപ്പിച്ച് കൗമാരക്കാരന്‍! വാഴ്ത്തി സോഷ്യല്‍ മീഡിയ! വീഡിയോ,</strong>'മോദി മെസ്സ്! പയ്യന്‍ മരണമാസ്'! മോദിയെ പറപ്പിച്ച് കൗമാരക്കാരന്‍! വാഴ്ത്തി സോഷ്യല്‍ മീഡിയ! വീഡിയോ,

English summary
k muraleedharan to contest from vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X