കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തിക്കര പക്കിയോ വെള്ളായണി പരമുവോ? ആരാ അടുത്ത ഗതാഗത മന്ത്രി, പിന്നെ മറ്റേത് വിളിക്കുന്ന സ്ത്രീ

കമ്മീഷന് സംഭവങ്ങള്‍ കേട്ടപ്പോള്‍ നല്ല ഹരമായി. ആരോ പറഞ്ഞു, ഒരു കാസറ്റുണ്ടെന്ന്. എന്നാല്‍ പിന്നെ അതു കാണാമെന്ന് കമ്മീഷനും തോന്നി.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ പ്രസംഗത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാന്‍ ഇത്രത്തോളം കഴിവുള്ള ഒരു കോണ്‍ഗ്രസ് നേതാവില്ലെന്ന് പറയാം. പരിഹസിക്കാന്‍ നിന്നാല്‍ ഈ എംഎല്‍എയുടെ അടുത്തെത്തില്ല ഒരു രാഷ്ട്രീയ നേതാവും. അത്രയ്ക്ക് കിണ്ണംകാച്ചിയ വാക്കുകളാണ്. എല്‍ഡിഎഫിനെതിരേ പ്രത്യേകിച്ച് സിപിഎമ്മിനെതിരെ തുറന്നടിച്ച കെ മുരളീധരന്റെ പ്രസംഗം കേള്‍ക്കേണ്ടതു തന്നെ.

കുറ്റ്യാടി ചെറിയകുമ്പളത്ത് കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. സോളാര്‍ വിവാദം, മന്ത്രിമാരുടെ അഴിമതിയും പദവി നഷ്ടവും, മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ എന്നിവയെല്ലാം കടന്നു വന്നു മിനുറ്റുകള്‍ മാത്രം നീണ്ട പ്രസംഗത്തില്‍. സിപിഎമ്മുകാര്‍ക്കിട്ട് കൊട്ടിയാണ് മുരളീധരന്‍ പ്രസംഗം ആവേശമാക്കിയത്.

അപ്രത്യക്ഷമായത് മൂന്ന് ദമ്പതികള്‍; തലപുകഞ്ഞ് പോലീസ്, നിഷയുടെ മുറിയില്‍ ചോരക്കറഅപ്രത്യക്ഷമായത് മൂന്ന് ദമ്പതികള്‍; തലപുകഞ്ഞ് പോലീസ്, നിഷയുടെ മുറിയില്‍ ചോരക്കറ

സോളാറായ നമ: സരിതായ നമ:

സോളാറായ നമ: സരിതായ നമ:

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സഖാക്കളെല്ലാം ഉരുവിടുന്നത് സോളാറായ നമ: സരിതായ നമ: എന്നാണെന്ന് പറഞ്ഞാണ് മുരളീധരന്‍ ആക്രമണം തുടങ്ങിയത്. പിന്നെ സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലേക്കും കടന്നു. സരിത സാരി ഉടുക്കുന്നത് എങ്ങനെ എന്ന കാര്യമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു.

 ഏഴേകാല്‍ കോടി മുടക്കി

ഏഴേകാല്‍ കോടി മുടക്കി

ഏഴേകാല്‍ കോടി മുടക്കി തയ്യാറാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത നന്നായി സാരി ഉടുക്കും, സരിതയ്ക്ക് നന്നായി ഇംഗ്ലീഷ് അറിയാം എന്നൊക്കെയാണ് എഴുതിയിരിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. സരിത നന്നായി സാരി ഉടുക്കുമെന്ന് ടിവി കാണുന്ന എല്ലാവര്‍ക്കും അറിയാം. ഫ്രോഡുകള്‍ക്ക് പല ഭാഷകളും അറിയുമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതു മാത്രം കണ്ടില്ല

അതു മാത്രം കണ്ടില്ല

തന്നെ രാഷ്ട്രീയക്കാര്‍ ആരും പീഡിപ്പിച്ചില്ലെന്ന കാണിച്ച് സരിത ജയിലില്‍ നിന്നെഴുതിയ കത്ത് മാത്രം സോളാര്‍ കമ്മീഷന്‍ കണ്ടില്ല. അക്കാര്യം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിയതുമില്ല. ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷന് നല്‍കിയ മൊഴിയില്‍ ആ കത്തിനെ കുറിച്ച് പറയുന്നുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

 ബ്ലൂ ഫിലിം കാണാന്‍ പോയി

ബ്ലൂ ഫിലിം കാണാന്‍ പോയി

കമ്മീഷന് സംഭവങ്ങള്‍ കേട്ടപ്പോള്‍ നല്ല ഹരമായി. ആരോ പറഞ്ഞു, ഒരു കാസറ്റുണ്ടെന്ന്. എന്നാല്‍ പിന്നെ അതു കാണാമെന്ന് കമ്മീഷനും തോന്നി. അങ്ങനെ നാല് വാഹനങ്ങളുടെ അകമ്പടിയോടെ കോയമ്പത്തൂരിലേക്ക് ബ്ലൂ ഫിലിം കാണാന്‍ പോയെന്നും സിഡി കണ്ടെടുക്കാന്‍ പോയ യാത്രയെ പരിഹസിച്ച് മുരളീധരന്‍ പറഞ്ഞു.

നന്ദി പറഞ്ഞ് തുടങ്ങി

നന്ദി പറഞ്ഞ് തുടങ്ങി

സോളാര്‍ കമ്മീഷനെ വച്ചത് യുഡിഎഫ് സര്‍ക്കാര്‍ തന്നെ. രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകില്ലെന്ന് കരുതിയാണ് റിട്ടയേര്‍ഡ് ജഡ്ജിയെ തിരഞ്ഞെടുത്തത്. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ സിപിഎമ്മിന്റെ വക്കീല്‍ സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന് നന്ദി എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

മറ്റേത് വിളിക്കുന്ന സ്ത്രീ

മറ്റേത് വിളിക്കുന്ന സ്ത്രീ

42 കേസുകളിലെ പ്രതിയാണ് പ്രതിയാണ് സരിത. രാവിലെ അച്ഛാ എന്ന് വിളിച്ച നാവുകൊണ്ട് ഉച്ചയ്ക്ക് മറ്റേത് വിളിക്കുന്ന സ്ത്രീയാണത്. ഇവരെ വച്ചാണ് യുഡിഎഫ് നേതാക്കളെ ഒതുക്കി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതിയത്. അദ്ദേഹത്തിന് തെറ്റിപ്പോയെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മാധ്യമപ്രവര്‍ത്തകരോട് കടക്കുപുറത്ത് എന്നു പറഞ്ഞ മുഖ്യമന്ത്രി മര്യാദ കാണിക്കണമായിരുന്നു. പിണറായി വിജയന്‍ ദന്തഗോപുരത്തില്‍ നിന്നു ഇറങ്ങി വരണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് വയറ്റിപ്പിഴപ്പിന്റെ കാര്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ എടുത്തുപറയുകയായിരുന്നു അദ്ദേഹം.

ആരാ അടുത്ത മന്ത്രി

ആരാ അടുത്ത മന്ത്രി

ഇത്തിക്കര പക്കിയാണോ വെള്ളായണി പരമുവാണോ ആരാണ് അടുത്ത ഗതാഗത മന്ത്രി. ആദ്യം ജയിലില്‍ നിന്ന് ഇറങ്ങുന്നവരെ ഗതാഗത വകുപ്പ് ഏല്‍പ്പിക്കുമെന്നാണ് പറയുന്നതെന്ന് എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു. എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും ആരോപണ വിധേയരാണ്. ഇവരില്‍ ആരാണ് ആദ്യം കുറ്റവിമുക്തരായി എത്തുന്നത് അവരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.

English summary
Congress Leader K Muraleedharan Speech; Criticize LDF Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X