Get Updates
Get notified of breaking news, exclusive insights, and must-see stories!

9 മാസത്തെ ഗര്‍ഭത്തിന് ശേഷം... മോദിയെ വലിച്ചൊട്ടിച്ച് കെ മുരളീധരന്‍.. വിശ്വാസം വരാതെ സോഷ്യല്‍ മീഡിയ!

കെ കരുണാകരന്റെ മകന്‍ കിങ്ങിണിക്കുട്ടന്‍ - കെ മുരളീധരന്‍ എം എല്‍ എയെ രാഷ്ട്രീയ എതിരാളികളും മിമിക്രിക്കാരും വിളിക്കുന്നത് ഇങ്ങനെയാണ്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഏറ്റവും ഒടുവില്‍ മുരളിയെ ഈ ഇരട്ടപ്പേര് വിളിച്ചത്. താനല്ല, വി എസിന്റെ മകനാണ് കിങ്ങിണിക്കുട്ടനെന്ന് മുരളി തിരിച്ചടിക്കുകയും ചെയ്തു. എന്തായാലും അതൊക്കെ അവിടെ നില്‍ക്കട്ടെ. അത് വേറെ കഥ.

Read Also: ലോക തോൽവി... ചക്കെന്ന് ചോദിച്ചാല്‍ കൊക്കെന്ന് മോദിജീ.. ന്യൂ ഇയര്‍ പ്രസംഗത്തിന് ട്രോളോട് ട്രോള്‍!

Read Also: മോദിജി വീണ്ടും വാ തുറന്നു.. പെട്രോളിന് വീണ്ടും വില കൂടി.. ട്രോളുകള്‍.. കൊല്ലുന്ന ട്രോളുകള്‍ കുമ്മനത്തിനും!

Read Also: ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം... തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് ഗായകൻ യേശുദാസ്, കിട്ടിയില്ലേ പണി പാലുംവെള്ളത്തിൽ!

കയ്യടി നേടി തിളങ്ങിനില്‍ക്കുകയാണ് കെ മുരളീധരന്‍ ഇപ്പോള്‍. മറ്റൊന്നുമല്ല, ന്യൂ ഇയറിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് തന്നെ കാരണം. ഇതെവിടെയായിരുന്നു ഇത്രനാളും എന്നാണ് വിശ്വാസം വരാതെ സോഷ്യല്‍ മീഡിയ മുരളിയോട് ചോദിക്കുന്നത്. കാണാം മുരളിയുടെ വൈറല്‍ പോസ്റ്റും അതിന് കിട്ടിയ കമന്റുകളും.

9 മാസം കാത്തിരുന്ന ബന്ധുക്കളോട്..

9 മാസം കാത്തിരുന്ന ബന്ധുക്കളോട്..

9 മാസത്തെ ഗര്‍ഭ കാലത്തിന് ശേഷം ലേബര്‍ റൂമിനു പുറത്ത് കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ കാത്തിരുന്ന ബന്ധുക്കളോട്, പുറത്തു വന്ന ഡോക്റ്റര്‍ മന്ത് രോഗത്തിന് ഫ്രീയായി ഗുളിക ലഭിക്കുന്നതിനെ കുറിച്ച് സംസാരിച്ചാല്‍ എങ്ങനെയുണ്ടാവും? അത് കേട്ട് പുറത്തു നിന്ന രണ്ടു മണ്ടന്മാര്‍ ഡോക്റ്റര്‍ കീ ജയ് എന്ന് വിളിച്ചാല്‍ എങ്ങനെയുണ്ടാവും?

മോദിയുടെ പ്രസംഗവും ഇങ്ങനെ

മോദിയുടെ പ്രസംഗവും ഇങ്ങനെ


അത് പോലെയാണ് ഇന്നലെ മോദിയുടെ പ്രസംഗം. 50 ദിവസം ജനങ്ങള്‍ കാത്തിരുന്നത് എന്തിനായിരുന്നു ? ഈ കറന്‍സി പ്രതിസന്ധി പരിഹരിക്കപ്പെടുമോ എന്നറിയാന്‍. ശമ്പളം മുടക്കമില്ലാതെ ലഭിക്കുമോ എന്നറിയാന്‍!

ഭീരുവായ പ്രധാനമന്ത്രി

ഭീരുവായ പ്രധാനമന്ത്രി

എന്നാല്‍ ജനങ്ങളോട് അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഗര്‍ഭിണികള്‍ക്ക് ആറു വര്‍ഷമായി ലഭിച്ചു കൊണ്ടിരിക്കുന്ന 6000 ഉലുവയുടെ ആനുകൂല്യത്തെ കുറിച്ച് സംസാരിച്ചു മുങ്ങിയ മോഡി ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ പ്രധാനമന്ത്രിയാണ്.

ഇങ്ങോട്ടാരും ചോദിക്കരുത്

ഇങ്ങോട്ടാരും ചോദിക്കരുത്

ചോദ്യം ചെയ്യപ്പെടുന്ന പാര്‍ലമെന്റിലോ ചാനല്‍ ഇന്റര്‍വ്യൂവിവിലോ അയാള്‍ പ്രത്യക്ഷപ്പെടില്ല. കയ്യടിക്കാന്‍ മണ്ടന്മാരെ തടിച്ചു കൂട്ടി ഇങ്ങോട്ടാരും ഒന്നും ചോദിക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ട് മാത്രമേ അയാള്‍ ഇന്ന് വരെ സംസാരിച്ചിട്ടുളളൂ. - ഇത്രയുമാണ് കെ മുരളീധരന്റെ പോസ്റ്റ്.

സത്യം തന്നെയല്ലേ

സത്യം തന്നെയല്ലേ

സത്യം അതാണ്, നമ്മുടെ പ്രധാനമന്ത്രിക്ക് ജനപ്രതിനിധികളുടെ ചേദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി കൊടുക്കാന്‍ ഭയമാണ് - കെ മുരളീധരന്റെ പോസ്റ്റില്‍ ആളുകള്‍ കമന്റടിക്കുന്നത് ഇങ്ങനെ. അതോടൊപ്പം മുരളീധരന്‍ ഇങ്ങനെ ഒരു പോസ്‌റ്റൊക്കെ എഴുതിയോ എന്ന് അത്ഭുതപ്പെടുന്നവരും ഉണ്ട്.

പ്രതിപക്ഷ നേതാവാക്കിക്കൂടേ

പ്രതിപക്ഷ നേതാവാക്കിക്കൂടേ

ഇരട്ട ചങ്കുള്ളവര്‍ക്ക് പോലും പ്രതികരണ ശേഷി നഷ്ടപ്പെട്ടുമ്പോള്‍ ഈ ഉറച്ച ഒറ്റ ചങ്കുള്ള പ്രതികരണ ശേഷി നഷ്ടപ്പെടാത്ത പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന പുലിക്കുട്ടിയെ നമുക്കുവേണം കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രതിപക്ഷ നേതാവായി. - എന്ന് വരെ കെ മുരളീധരനെ വാഴ്ത്തിയവരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+