കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് കണ്‍വീനര്‍ ആയി കെ മുരളീധരന്‍? കോണ്‍ഗ്രസില്‍ അടുത്ത ചര്‍ച്ച... മുരളിയ്ക്കും താത്പര്യം

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മൊത്തത്തിലുള്ള ഒരു അഴിച്ചുപണിയാണ് നടക്കുന്നത്. നേതൃത്വം എങ്ങനെ ആയിരിക്കണം എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന് ഇപ്പോള്‍ കൃത്യമായ ധാരണയും കാഴ്ചപ്പാടും ഉണ്ട്. അതിനനുസരിച്ചുള്ള നീക്കങ്ങളോടുള്ള എതിര്‍പ്പുകള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നും ഉണ്ട്.

കോൺഗ്രസിൽ മുറിവുണക്കൽ; ചെന്നിത്തലയെ ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുൽ... ദേശീയ രാഷ്ട്രീയത്തിലേക്ക് മടക്കം?കോൺഗ്രസിൽ മുറിവുണക്കൽ; ചെന്നിത്തലയെ ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുൽ... ദേശീയ രാഷ്ട്രീയത്തിലേക്ക് മടക്കം?

ജിപിയെ വെല്ലും യൂട്യൂബ് വരുമാനവുമായി പേളി മാണി! 31 വീഡിയോയില്‍ നിന്ന് 10 കോടി വ്യൂസ്... വരുമാനമെത്ര?ജിപിയെ വെല്ലും യൂട്യൂബ് വരുമാനവുമായി പേളി മാണി! 31 വീഡിയോയില്‍ നിന്ന് 10 കോടി വ്യൂസ്... വരുമാനമെത്ര?

പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും നിശ്ചയിച്ചതിന് പിറകെ, ഇനി തീരുമാനിക്കാനുള്ളത് യുഡിഎഫ് കണ്‍വീനറെ ആണ്. ഇനിയുള്ള അഞ്ച് വര്‍ഷം ഈ മൂന്ന് പദവിയിലുള്ളവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ, സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു തിരുച്ചുവരവിനുള്ള സാധ്യതയുള്ളു. കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ആയി എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. പരിശോധിക്കാം...

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

കെ മുരളീധരന്‍

കെ മുരളീധരന്‍

വടകര എംപിയായ കെ മുരളീധരന്‍ ആയിരിക്കുമോ അടുത്ത യുഡിഎഫ് കണ്‍വീനര്‍ എന്നാണ് ചോദ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാന്‍ ധൈര്യമായി മുന്നോട്ടുവന്ന മുരളീധരന്‍, ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റേയും ഗുഡ് ബുക്കിലാണ് ഉള്ളത്. നേമത്ത് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, ആ മത്സരം മുരളീധരന്റെ പ്രതിച്ഛായ കൂട്ടിയിട്ടുണ്ട്.

ശക്തനായ നേതാവ്

ശക്തനായ നേതാവ്

യുഡിഎഫ് കണ്‍വീനര്‍ പദവിയിലും ശക്തനായ നേതാവ് വേണം എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് കെ മുരളീധരനെ പരിഗണിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നത്. മൂന്ന് പ്രധാന പദവികളിലും പുതമയുള്ള നേതൃത്വം വരുന്നതോടെ പാര്‍ട്ടിയും മുന്നണിയും കൂടുതല്‍ ശക്തമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ആദ്യം വിമുഖത, പിന്നെ...

ആദ്യം വിമുഖത, പിന്നെ...

വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് പിറകെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരനെ പരിഗണിക്കണം എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് മുരളീധരന്‍ അതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ സാഹചര്യത്തില്‍ അദ്ദേഹം നിലപാട് മാറ്റിയിട്ടുണ്ട് എന്നാണ് വിവരമെന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താത്പര്യം അറിയിച്ചു

താത്പര്യം അറിയിച്ചു

യുഡിഎഫ് കണ്‍വീനര്‍ ആകാനുള്ള താത്പര്യം കെ മുരളീധരന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ അറിയിച്ചു എന്നാണ് വിവരം. ഇത്തരമൊരു കാര്യം കെവി തോമസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താരീഖ് അന്‍വര്‍ പങ്കുവച്ചതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്തായാലും ഹൈക്കമാന്‍ഡ് ആയിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുക.

നിലവിലെ കണ്‍വീനര്‍

നിലവിലെ കണ്‍വീനര്‍

എംഎം ഹസ്സനാണ് നിലവിലെ യുഡിഎഫ് കണ്‍വീനര്‍. ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായിട്ടാണ് ഹസ്സന്‍ ഈ പദവിയില്‍ എത്തിയത്. എന്നാല്‍ ഹസ്സന്‍ ചുമതലയറ്റതിന് പിറകെ ആയിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരണം ഉണ്ടാക്കിയത്. അതിന്റെ പ്രത്യാഘാതം തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമായി.

 മാറ്റം വേണം

മാറ്റം വേണം

ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിന്നുള്ള പരിപൂര്‍ണമായ മാറ്റം ആണ് പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ വീതിച്ചുനല്‍കിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ബാക്കിയുണ്ടാവില്ലെന്ന് കരുതുന്നവരും കുറവല്ല.

ഇരട്ടപ്പദവി?

ഇരട്ടപ്പദവി?

നിലവില്‍ വടകര എംപിയാണ് കെ മുരളീധരന്‍. ഇരട്ട പദവികള്‍ പാടില്ലെന്നൊരു കീഴ് വഴക്കം നിലവില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കെ സുധാകരന്റെ കാര്യത്തില്‍ ഇത് പരിഗണിച്ചിട്ടില്ല. മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ആയാലും ഇതേ രീതി തന്നെ പിന്‍തുടര്‍ന്നേക്കും എന്നാണ് സൂചന.

തിരിച്ചെത്താന്‍ താത്പര്യം

തിരിച്ചെത്താന്‍ താത്പര്യം

തിരിച്ച് തിരുവനന്തപുരത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കെ മുരളീധരന്‍ താത്പര്യപ്പെടുന്നതായും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അതിന്റെ സൂചനയാണെന്നും പറയുന്നു.

Recommended Video

cmsvideo
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

തൃപ്പൂണിത്തുറയുടെ എംഎല്‍എ ആയി എം സ്വരാജ് തിരികെ വരുമോ? കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജിതൃപ്പൂണിത്തുറയുടെ എംഎല്‍എ ആയി എം സ്വരാജ് തിരികെ വരുമോ? കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി

ഇനി ബിജെപി എന്ത് പറയും? കൊടകര കുഴല്‍പണം രാഷ്ട്രീയ പാര്‍ട്ടിയുടേതെന്ന് പ്രതികള്‍, കവര്‍ച്ചയ്ക്ക് പിന്നിലും അവർഇനി ബിജെപി എന്ത് പറയും? കൊടകര കുഴല്‍പണം രാഷ്ട്രീയ പാര്‍ട്ടിയുടേതെന്ന് പ്രതികള്‍, കവര്‍ച്ചയ്ക്ക് പിന്നിലും അവർ

ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

English summary
Will K Muraleedharan appointed as UDF Convenor? Reports suggest that he expressed interest to Tariq Anwar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X