'പാതാളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്ഥമായിരിക്കാം': മോദിക്കെതിരെ കെ മുരളീധരൻ
നാദാപുരം: പൊതു മേഖല സ്ഥാപനങ്ങൾ മോദി സർക്കാർ വിറ്റ് കൊണ്ടിരിക്കുകയാണ് എന്ന് കെ മുരളീധരൻ എം പി. മൂന്ന് ലോകത്തിൽ ആകാശത്ത് എയർ ഇന്ത്യയും,ഭൂമിയിൽ പൊതു മേഖല സ്ഥാപനങ്ങളും വിറ്റ് കൊണ്ടിരിക്കുകയാണെന്നും. പാതളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്ഥമായിരിക്കാമെന്നും മുരളീധരൻ പറഞ്ഞു.
ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർഥം കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ നയിക്കുന്ന ജില്ല വാഹന സന്ദേശയാത്ര ഉദ്ഘാടനം ചെയ്ത് കുറ്റ്യാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പൊതു മേഖല സ്ഥാപനങ്ങൾ മോദി സർക്കാർ വിറ്റ് കൊണ്ടിരിക്കുകയാണ്. മൂന്ന് ലോകത്തിൽ ആകാശത്ത് എയർ ഇന്ത്യയും,ഭൂമിയിൽ പൊതു മേഖല സ്ഥാപനങ്ങലും വിറ്റ് കൊണ്ടിരിക്കുകയാണ്. പാതളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്ഥമായിരിക്കാം,രാഷ്ട്രീയ എതിരാളികൾ എവിടെയൊക്കെ ജയിക്കുന്നുവോ ആ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എം എൽ എ മാരെ ഭീഷണിപ്പെടുത്തി രാജി വെപ്പിച്ച് സർക്കരുകളെ അട്ടിമറിച്ച് ഉപതെരഞ്ഞെടുപ്പിൽ വിജയം കാണുകയാണ് ബി ജെ പി ' മുരളീധരൻ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ പ്രചരണാർഥം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന വാഹന സന്ദേശ യാത്രയുടെ ഭാഗമായി കെ മുരളീധരൻ എം പി അഡ്വ കെ പ്രവീൺ കുമാറിന് പതാക കൈമാറി. വി എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം സുബ്രഹ്മണ്യൻ,ഐ മൂസ്സ,സി വി കുഞ്ഞികൃഷ്ണൻ,കെ പി രാജൻ ,ആവോലം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കിടുക്കാച്ചി ഫോട്ടോസുമായി റിമി...സാരിയിൽ ഇത്ര സുന്ദരിയോ എന്ന് ആരാധകർ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിൽ എത്തും. രാവിലെ ഏഴിന് പാറശാലയിൽ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിക്കും.












Click it and Unblock the Notifications