ബിനോയ് കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് ഒതുക്കിയത് പോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത: കെ മുരളീധരൻ
കോഴിക്കോട്: സിപിഎമ്മിനെതുരെയും ബിജെപിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ രംഗത്ത്. സിപിഎമ്മുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഒതുക്കാന്‍ സഹായിക്കുന്നത് ബിജെപിയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയും ഡിഎന്‍എ ടെസ്റ്റിന്റെ പരിശോധനഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യതയുണ്ടെന്ന് മരുളീധരന്‍ പറഞ്ഞു.

ഫലം അനൂകൂലമായെങ്കില്‍
ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക ആരോപണത്തില്‍ ഡിഎന്‍എ ഫലം അനുകൂലമായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ ബിനോയ് കോടിയേരി മാനനഷ്ട കേസ് നല്‍കുമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് കോടിയേരിയുടെ മക്കളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് മുരളീധരന്‍ വ്യക്തമാക്കി.

മയക്കുമരുന്നിന്റെ കേന്ദ്രം
കേരളം ഇപ്പോള്‍ മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന സൂചനകള്‍ പുറത്തുവരുന്നു. മയക്കുമരുന്ന് മാഫിയകള്‍ക്ക് ലക്ഷം കടം കൊടുക്കാന്‍ മാത്രം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് ഇത്ര വരുമാനമെന്ന് മുരളീധരന്‍ ചോദിക്കുന്നു.

കമ്മ്യൂണിസം പഠിപ്പിക്കാനോ
കര്‍ണാടകയില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണില്‍ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോ എന്നും മുരളീധരന്‍ ചോദിച്ചു. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ടും കെ മുരളീധരന്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു.

സിബിഐ അന്വേഷിക്കണം
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം, പൊന്ന്യം ബോംബ് സ്‌ഫോടനം, മയക്കുമരുന്ന് കേസ് ഇവയെല്ലാം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് നടന്നത് രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. അതിന്റെ തെളിവുകള്‍ പുറത്തുവരുന്നു. മരിച്ചവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന്‍ പറഞ്ഞത് അതിന്റെ തെളിവാണ്.












Click it and Unblock the Notifications