Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയുടേയും പിണറായിയുടേയും കാറിന് ഒരേനിറം, ഇനി ഏക സിവില്‍ കോഡും നടപ്പാക്കുമോ?': മുരളീധരന്‍

തിരുവനന്തപുരം: ഗുജറാത്തിലേക്ക് പഠനത്തിനായി കേരള പ്രതിനിധി സംഘത്തെ അയച്ചതില്‍ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. മോദി - പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായതെന്നും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ബി ജെ പി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആരും പോയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിക്ക് ശേഷം അഞ്ച് വര്‍ഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തില്‍ നിന്നും ആളെ വിടുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

km

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണ്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശരിയാണ് എന്നും എന്നാല്‍ ഇതിന് സി പി ഐ എമ്മും പിന്തുണ നല്‍കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്തെ ഗുജറാത്താക്കുമെന്ന കുമ്മനത്തിന്റെ പ്രസ്താവന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവാദമായിരുന്നുവെന്നും എന്നാല്‍ ഇതിന്റെ ഗുണഭോക്താക്കള്‍ എല്‍ ഡി എഫ് ആയിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ദല്‍ഹി സര്‍ക്കാരിന്റെ ഡാഷ് ബോര്‍ഡാണ് ഗുജറാത്ത് പഠിക്കുന്നത് എന്നും എന്താണ് പിന്നെ കേരള മോഡലിന്റെ പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു. ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ചീഫ് സെക്രട്ടറി അങ്ങോട്ട് പോയതിന്റെ ടിക്കറ്റ് കാശ് പോലും നഷ്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇനി ഏകീക്യത സിവില്‍ കോഡ് നടപ്പാക്കാന്‍ മോദി ആവശ്യപ്പെട്ടാല്‍ അതും ഇവിടെ നടപ്പാക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മോദിയുടേയും പിണറായിയുടേയും കാറിന് പോലും ഒരു നിറമായി എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അടിക്കടി വിദേശത്തേക്ക് പോകുന്നുണ്ടെന്നും എന്താണ് അദ്ദേഹത്തിന്റെ അസുഖമെന്നറിയാന്‍ താത്പര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പണ്ട് കാലങ്ങളിലെ ചില ആഢ്യന്‍മാര്‍ പകല്‍ ചിലരോട് തൊട്ടുകൂടായ്മയും രാത്രി അവരോട് മറ്റ് ബന്ധങ്ങള്‍ നടത്തുകയും ചെയ്യുന്നത് പോലെയാണ് സി പി എമ്മിന്റെ ബി ജെ പി വിരോധമെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+