കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസാദം സ്വീകരിച്ചാല്‍ കൊവിഡ് വരുമെന്ന വിഡ്ഢിത്തം അംഗീകരിക്കാനാവില്ല, വിമര്‍ശനവുമായി മുരളീധരന്‍

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: മദ്യം വാങ്ങുന്നതിനായി എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് വരി നിന്നാല്‍ കൊവിഡ് വരില്ലെന്നും ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദം സ്വീകരിച്ചാല്‍ കൊവിഡ് വരുമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് സംതൃപ്തിയോടെ പ്രാര്‍ത്ഥിക്കാനുള്ള അവസരമൊരുക്കണം. ദൂരെ കൊടിയുടെ മുന്നില്‍ വിളക്കിരിക്കുന്നിടത്താണോ വിദ്വാന്‍ എന്ന് ചോദിക്കുന്നവരുടെ കൂട്ടത്തിലല്ല യഥാര്‍ത്ഥ വിശ്വാസിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

k muraleedharan

അഡ്വാൻസ് 10 കോടി, മറുകണ്ടം ചാടിയാൽ പറഞ്ഞുറപ്പിച്ച തുക; രാജസ്ഥാനിൽ ബിജെപിയുടെ അട്ടിമറി പദ്ധതി ഇങ്ങനെഅഡ്വാൻസ് 10 കോടി, മറുകണ്ടം ചാടിയാൽ പറഞ്ഞുറപ്പിച്ച തുക; രാജസ്ഥാനിൽ ബിജെപിയുടെ അട്ടിമറി പദ്ധതി ഇങ്ങനെ

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറന്നത്. എന്നാല്‍ തുറന്നപ്പോള്‍ ബിജെപിക്കാര്‍ പറയുന്നു തുറക്കേണ്ടെന്ന്. ചിലര്‍ നടിക്കുന്നത് തങ്ങളാണ് വിശ്വാസികളുടെ സംരക്ഷകരെന്ന്. അങ്ങനെ വിശ്വിസികളുടെ സംരക്ഷണം ആരെയും ഏല്‍പ്പിച്ചിട്ടില്ല. അത് വിശ്വാസികളാണ് തീരുമാനിക്കുന്നത്. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താന്‍ കഴിയും. അതിന് ശ്രമിച്ചാല്‍ മതിയെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

14 ദിവസത്തെ ഹോം ക്വാറന്റീനും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഉണ്ടെങ്കില്‍ ഉണ്ടെങ്കില്‍ സംസ്ഥാനത്ത് ഇത്രയധികം കൊവിഡ് മരണങ്ങള്‍ ഉണ്ടാവില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ചെവികൊണ്ടില്ല. സര്‍ക്കാര്‍ പറഞ്ഞ രണ്ട് ലക്ഷം കിടക്കകള്‍ ഇപ്പോള്‍ എവിടെപ്പോയി. 35000 പേര്‍ എത്തുമ്പോള്‍ എല്ലാം ഫില്ലായി. നിരീക്ഷണത്തിനായി വീട്ടിലേക്ക് പറഞ്ഞയക്കുന്നവര്‍ക്ക് സൗകര്യം ഉണ്ടോ എന്നു പോലും ചോദിക്കുന്നില്ല.

പല സ്ഥലങ്ങളിലും നാട്ടുകാരാണ് ഇവിടെ നിരീക്ഷണത്തില്‍ ഉണ്ടെന്ന് പറഞ്ഞ് ബോര്‍ഡ് വയ്ക്കുന്നത്. സ്രവ പരിശോധന പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത് ചോദ്യങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിലും ചവിട്ടിപ്പിടുത്തമുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.

അതിരപ്പള്ളി വിഷയത്തില്‍ പ്രതികരിക്കുന്നതിന് മുമ്പ് എല്‍ഡിഎഫ് മുന്നണി യോജിപ്പിലെത്തട്ടെ. സിപിഐ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ അതാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

സജീവരാഷ്ട്രീയത്തിൽ നിന്ന് വിഎസ് വിടപറയുന്നു? തിരുവനന്തപുരം വിട്ട് ആലപ്പുഴയിലെ തറവാട്ടിലേക്ക് മടങ്ങുംസജീവരാഷ്ട്രീയത്തിൽ നിന്ന് വിഎസ് വിടപറയുന്നു? തിരുവനന്തപുരം വിട്ട് ആലപ്പുഴയിലെ തറവാട്ടിലേക്ക് മടങ്ങും

കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ അടുത്ത ആഴ്ച സര്‍വീസ് നടത്തും, റിസര്‍വേഷന്‍ ഉടന്‍കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ അടുത്ത ആഴ്ച സര്‍വീസ് നടത്തും, റിസര്‍വേഷന്‍ ഉടന്‍

English summary
K Muraleedharan MP criticizes state government on Temple Opening in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X