കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പോസിറ്റീവായ ആളുടെ വിവാഹത്തിൽ പങ്കെടുത്തെന്ന് പ്രചാരണം, മറുപടി നൽകി കെ മുരളീധരൻ!

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച ആളുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തളളി വടകര എംപി കെ മുരളീധരൻ. വിവാഹത്തലേന്നാണ് താൻ ആശംസ അറിയിക്കാൻ പോയിരുന്നത്. വരന് കൊവിഡ് ബാധിച്ചത് വിവാഹ ദിവസം പങ്കെടുത്ത വ്യക്തിയിൽ നിന്നാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്നവർ നീചമായ രാഷ്ട്രീയമാണ് കാണുന്നത് എന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: ''കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണ്. ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നത്. എന്റെ നിയോജക മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാൻ ഞാൻ പോയത് വിവാഹത്തലേന്നാണ്. (ജൂലൈ എട്ടിന്). ഞാൻ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്.

covid

വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പർക്കത്തിൽ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്. ഈ വ്യക്തിയുമായി ഞാൻ കണ്ടിട്ടു പോലുമില്ല. അല്ലെങ്കിൽ പോലും രോഗം ഒരു തെറ്റല്ല. നാളെ ഇത് ആർക്കും വരാം. കൂടുതൽ പേർക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്യാം. ഇതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുന്നവർ നീചമായ രാഷ്ട്രീയമാണ് കാണുന്നത്.

രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കുംരാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കും

ഒരു പക്ഷേ ഞാൻ ആ വിവാഹത്തിൽ പങ്കെടുത്തിരുന്നെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ പോയേനെ. പാർലമെന്റ് സമ്മേളനം കഴിഞ്ഞെത്തിയപ്പോൾ സർക്കാർ നിർദേശ പ്രകാരം14 ദിവസം ക്വാറന്റൈനിൽ പോവുകയും ചെയ്തിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ദുരന്ത കാലത്ത് സ്വന്തം സുരക്ഷിതത്വം നോക്കി മാറിനിൽക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുകയുമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായി പ്രവർത്തിക്കും. കുപ്രചരണങ്ങൾ നടത്തി ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ ആരും ശ്രമിക്കേണ്ട. രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു...''

രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!

 ഒരിഞ്ച് പോലും വഴങ്ങില്ല, പൈലറ്റിനെക്കാൾ ഒരുപടി മുന്നിൽ കയറി കോൺഗ്രസ്, ഇനി സുപ്രീം കോടതിയിൽ! ഒരിഞ്ച് പോലും വഴങ്ങില്ല, പൈലറ്റിനെക്കാൾ ഒരുപടി മുന്നിൽ കയറി കോൺഗ്രസ്, ഇനി സുപ്രീം കോടതിയിൽ!

English summary
K Muraleedharan MP slams allegations related with covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X