'സോപ്പിട്ടോ...വല്ലാതെ പതപ്പിക്കരുത്'; പാര്‍ട്ടിയാണ് കോടതിയെങ്കില്‍ മാഡത്തിന് എന്താ ജോലിയെന്ന് കെ മുരളീധരന്
തിരുവനന്തപുരം: ഒരേ സമയത്ത് പാര്‍ട്ടി പൊലീസ് സ്റ്റേഷനും കോടതിയുമാണെന്ന വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈന്റെ പ്രസ്താവനയ്ക്കെതിരെ കെ മുരളീധരന് എംപി രംഗത്ത്. പാര്‍ട്ടി ഒരേ സമയത്ത് കോടതിയും പൊലീസ് സ്റ്റേഷനുമാണെങ്കില് മാഡത്തിന് എന്താണ് ജോലിയെന്ന് കെ മുരളീധരന് ചോദിച്ചു. ഇത്രയും ശമ്പളം നല്കി ഒരു വനിത് കമ്മിഷനെ സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്നും കെ മുരളീധരന് ചോദിച്ചു.

അവര്‍ ഇതുവരെ എത്ര തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നു ചോദിച്ചാല്‍ പെട്ടെന്ന് ഓര്‍മ്മ വരില്ല. പക്ഷേ എത്ര തിരഞ്ഞെടുപ്പ് ജയിച്ചു എന്ന് ചോദിച്ചാല്‍ എല്ലാവര്ക്കും കൃത്യമായ ഓര്‍മ്മ കാണും. ഇതുവരെ ഒരു തിരഞ്ഞെടുപ്പ് പോലും വിജയിക്കാന്‍ കഴിയാത്ത ആളെ ഉന്നത സ്ഥാനത്ത് ശമ്പളം കൊടുത്ത് ഇരുത്തുമ്പോള് അതിന് വേണ്ടത്ര സോപ്പിടുന്നത് മനസിലാക്കാം. സോപ്പിട്ടോ..പക്ഷേ വല്ലാതെ പതപ്പിക്കരുതെന്നും കെ മുരളീധരന് പറഞ്ഞു.
അവര്‍ മുമ്പ് വിഎസ് അച്യുതാനന്ദന്റെ ആളായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയോട് സ്നേഹക്കൂടുതലുണ്ട്. ഇതാണ് നിലപാടെങ്കില്‍ വനിതാ കമ്മിഷന്റെ പല നടപടികളും ചോദ്യം ചെയ്യപ്പെടും. ചൈനയടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ജനാധിപത്യത്തിലേക്ക് കടന്നുവരുന്ന കാലമാണിത്. ആ സമയത്താണ് ഒരു പൊതു പ്രവര്‍ത്തക ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതെന്നും കെ മുരളീധരന് ചൂണ്ടിക്കാട്ടി.
ബിജെപിയുടെ ചട്ടുകമാണ് കേന്ദ്ര വനിതാ കമ്മിഷന്. കേരളത്തിലും ഇതേ തരത്തിലേക്ക് മാറുകയാണ്. ഇതുപോലുള്ള പ്രവര്‍ത്തനങ്ങളില്‍ കമ്മിഷന് വനിതാ വിരുദ്ധ കമ്മിഷനായി മാറും. തെറ്റുപറ്റിയെന്ന് തുറന്നുപറയാന്‍ വനിത് കമ്മിഷന് അധ്യക്ഷ തയ്യാറാകണം. അല്ലെങ്കില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഒഴിയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വനിത കമ്മിഷന് അധ്യക്ഷ വിവാദ പരാമര്‍ശം നടത്തിയത്. സിപിഎം കോടതിയും പൊലീസുമാണെന്നാണ് എംസി ജോസഫൈന് പറഞ്ഞത്. പാര്‍ട്ടി നേതാക്കള്‍ പ്രതികളാകുന്ന കേസില്‍ വനിത കമ്മിഷന് പുലര്‍ത്തുന്ന നിസംഗതയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ജോസഫൈന് ഇങ്ങനെ പ്രതികരിച്ചത്. അതേസമയം, ജോസഫൈന്റെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തള്ളി. പൊലീസും കോടതിയും പാര്‍ട്ടിക്കാര്‍ക്കും ബാധകമാണെന്ന് കോടിയേരി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications