കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോപ്പിട്ടോ...വല്ലാതെ പതപ്പിക്കരുത്'; പാര്‍ട്ടിയാണ് കോടതിയെങ്കില്‍ മാഡത്തിന് എന്താ ജോലിയെന്ന് കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഒരേ സമയത്ത് പാര്‍ട്ടി പൊലീസ് സ്റ്റേഷനും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെ കെ മുരളീധരന്‍ എംപി രംഗത്ത്. പാര്‍ട്ടി ഒരേ സമയത്ത് കോടതിയും പൊലീസ് സ്റ്റേഷനുമാണെങ്കില്‍ മാഡത്തിന് എന്താണ് ജോലിയെന്ന് കെ മുരളീധരന്‍ ചോദിച്ചു. ഇത്രയും ശമ്പളം നല്‍കി ഒരു വനിത് കമ്മിഷനെ സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്നും കെ മുരളീധരന്‍ ചോദിച്ചു.

k muraleedharan

അവര്‍ ഇതുവരെ എത്ര തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നു ചോദിച്ചാല്‍ പെട്ടെന്ന് ഓര്‍മ്മ വരില്ല. പക്ഷേ എത്ര തിരഞ്ഞെടുപ്പ് ജയിച്ചു എന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും കൃത്യമായ ഓര്‍മ്മ കാണും. ഇതുവരെ ഒരു തിരഞ്ഞെടുപ്പ് പോലും വിജയിക്കാന്‍ കഴിയാത്ത ആളെ ഉന്നത സ്ഥാനത്ത് ശമ്പളം കൊടുത്ത് ഇരുത്തുമ്പോള്‍ അതിന് വേണ്ടത്ര സോപ്പിടുന്നത് മനസിലാക്കാം. സോപ്പിട്ടോ..പക്ഷേ വല്ലാതെ പതപ്പിക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

അവര്‍ മുമ്പ് വിഎസ് അച്യുതാനന്ദന്റെ ആളായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയോട് സ്‌നേഹക്കൂടുതലുണ്ട്. ഇതാണ് നിലപാടെങ്കില്‍ വനിതാ കമ്മിഷന്റെ പല നടപടികളും ചോദ്യം ചെയ്യപ്പെടും. ചൈനയടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ജനാധിപത്യത്തിലേക്ക് കടന്നുവരുന്ന കാലമാണിത്. ആ സമയത്താണ് ഒരു പൊതു പ്രവര്‍ത്തക ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ ചട്ടുകമാണ് കേന്ദ്ര വനിതാ കമ്മിഷന്‍. കേരളത്തിലും ഇതേ തരത്തിലേക്ക് മാറുകയാണ്. ഇതുപോലുള്ള പ്രവര്‍ത്തനങ്ങളില്‍ കമ്മിഷന്‍ വനിതാ വിരുദ്ധ കമ്മിഷനായി മാറും. തെറ്റുപറ്റിയെന്ന് തുറന്നുപറയാന്‍ വനിത് കമ്മിഷന്‍ അധ്യക്ഷ തയ്യാറാകണം. അല്ലെങ്കില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഒഴിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വനിത കമ്മിഷന്‍ അധ്യക്ഷ വിവാദ പരാമര്‍ശം നടത്തിയത്. സിപിഎം കോടതിയും പൊലീസുമാണെന്നാണ് എംസി ജോസഫൈന്‍ പറഞ്ഞത്. പാര്‍ട്ടി നേതാക്കള്‍ പ്രതികളാകുന്ന കേസില്‍ വനിത കമ്മിഷന്‍ പുലര്‍ത്തുന്ന നിസംഗതയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ജോസഫൈന്‍ ഇങ്ങനെ പ്രതികരിച്ചത്. അതേസമയം, ജോസഫൈന്റെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളി. പൊലീസും കോടതിയും പാര്‍ട്ടിക്കാര്‍ക്കും ബാധകമാണെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കും, ശബരിമലയിലും ദർശനം, പാലിക്കേണ്ടത് കർശന നിയന്ത്രണങ്ങൾസംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കും, ശബരിമലയിലും ദർശനം, പാലിക്കേണ്ടത് കർശന നിയന്ത്രണങ്ങൾ

മലപ്പുറത്ത് പഠിക്കാന്‍ പുരപ്പുറത്ത് കയറിയ പെണ്‍കുട്ടി!! നമിതയെ വൈറലാക്കിയത് നയന, എല്ലാം ഓകെമലപ്പുറത്ത് പഠിക്കാന്‍ പുരപ്പുറത്ത് കയറിയ പെണ്‍കുട്ടി!! നമിതയെ വൈറലാക്കിയത് നയന, എല്ലാം ഓകെ

English summary
K Muraleedharan MP, slams women's commission chairperson MC Josephine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X