• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല പിണറായിസ്റ്റ് ഭരണം'; പരിഹാസവുമായി കെ. മുരളീധരന്‍

Google Oneindia Malayalam News

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ ശക്തമായ വിമർശനം ഉന്നയിച്ച് കെ. മുരളീധരന്‍ എംപി. സംസ്ഥാന സർക്കാരിന് എതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസപരമായ വാക്കുകൾ. 'എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിന്‍റേത്'.

'മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. കൊച്ചിയിൽ കോൺ​ഗ്രസിന്റെ 137-ാം സ്ഥാപക ദിന ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റ വിമർശനം.

മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകൾ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ - റെയിൽ പദ്ധതിയിലും കേരളത്തിന് എതിരെ അതി വിമർശനം ഉണ്ടായി.

1

രാഷ്ട്രപതിക്ക് ബാത്ത്റൂമിൽ പോകാൻ ഒരു ബക്കറ്റ് വെള്ളം എത്തിക്കാൻ സാധിക്കാത്തവർ ആണ് ഇവിടുളളത്. ആ ഇവരാണ് കെ റെയിൽ ഇട്ടോടിക്കാൻ പോകുന്നത് എന്നും മുരളീധരൻ വിമർശിച്ചു.' ഏത് വി. ഐ .പി വന്നാലും അവരുടെ ആവശ്യത്തിന് വേണ്ടി ഒരു താത്കാലിക ടോയ്‌ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലെ ഒന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചിരുന്നു. പക്ഷേ വാട്ടര്‍ കണക്ഷന്‍ മാത്രം കൊടുത്തില്ല. ഇതിന് കാരണമായി കരാറുകാരന്‍ പറഞ്ഞത് ഷെഡ്ഡുഡാക്കാന്‍ മാത്രമേ എനിക്ക് പെര്‍മിഷനുള്ളൂ വെള്ളം വയ്ക്കാന്‍ പറഞ്ഞില്ല എന്നാണ്.

സാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചുസാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചു

2

കെ. മുരളീധരന്‍ എംപി യുടെ വിമർശന വാക്കുകൾ ഇങ്ങനെ ;-
ഏത് വിഐപി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്​ഘാടന വേദിയിലും സ്ഥാപിച്ചു. പക്ഷേ വാട്ടർ കണക്ഷൻ കൊടുത്തില്ല. ഷെഡ്ഡുഡാക്കാൻ മാത്രമേ എനിക്ക് പെർമിഷനുള്ളൂ വെള്ളം വയ്ക്കാൻ പറഞ്ഞില്ലെന്നാണ് കരാറുകാരൻ പറഞ്ഞത്. അവസാനം മൂത്രമൊഴിക്കാൻ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്റൂമിൽ വെള്ളമില്ല.. അവസാനം ഉദ്യോ​ഗസ്ഥർ ബക്കറ്റിൽ വെള്ളം കൊണ്ടോടുകയായിരുന്നു.

2

എന്നിട്ടാണ് ഇവിടെ കെ റെയിൽ ഇട്ടോടിക്കാൻ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാൻ പോലും സാധിക്കാത്ത വി​ദ്വാൻമാ‍ർ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാൻ പോകുന്നത്.. എന്നിട്ട് ഇവ‍ർ പേടിപ്പിക്കുകയാണ് നമ്മളെ. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയ‍ർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം. ഏകസിവിൽ കോഡിനുള്ള ശ്രമത്തിന് മുന്നോടിയാണ്. കേരളത്തിൽ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല, പിണറായിസ്റ്റ് ഭരണമാണ്.

നിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെനിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെ

2

കെ റെയിലിനെക്കുറിച്ച് യുഡിഎഫ് നേരത്തെ വിശദമായി പഠിച്ചതാണ്. വെറുതെ ധൂ‍ർത്ത് നടത്താനുള്ള പദ്ധതി മാത്രമാണിത്. പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ റെയിൽ വരുത്തുക. "എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും " എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിൻ്റെ അവസ്ഥ. ഭരിക്കുന്നവൻ നന്നെല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കെ റെയിൽ ഇവിടെ വേണ്ട, അത് മറ്റൊരു സിങ്കൂർ ആകും എന്ന് സിപിഎം പ്രവർത്തകർ തന്നെ പറയുന്നു. പിണറായിയെ കണ്ടു പഠിക്കാൻ ഞങ്ങൾ തയ്യാറല്ല. പോലീസുകാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനം ആയി കേരളം മാറി കഴിഞ്ഞു.

2

തരൂരിനെതിരായ പ്രശ്നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്. കോണ്ഗ്രസ് അധ്യക്ഷ ഉടൻ അക്കാര്യത്തിൽ തീരുമാനം എടുക്കും. പാ‍ർട്ടിക്ക് അകത്തെ പരാതികൾ പൊതു വേദിയിൽ പറയുന്നില്ല.കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണം അല്ല പിണറായിസ്റ്റ് ഭരണം ആണെന്നും പരിസ്ഥിതിക്ക് വലിയ ദോഷം ആയിരിക്കും കെ റെയില്‍ വരുത്തുക എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഏക സിവില്‍ കോഡിനുള്ള ശ്രമത്തിന് മുന്നോടി ആണെന്നും അദ്ദേഹം ആരോപിച്ചു.

cmsvideo
  Arya Rajendran is a star within the German newspaper and the Andhra calendar
  English summary
  k Muraleedharan MP strongly criticized the kerala Silver Line project to aganist pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion