കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങള്‍ തുറന്നേ മതിയാവൂ, ശബരിമല ഓര്‍ക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പുമായി മുരളീധരൻ!

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് ലോക്ക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 8ന് ശേഷം ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആരാധനാലയങ്ങള്‍ തുറക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നേ മതിയാവൂ എന്നാണ് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യുന്നില്ലെങ്കിലും ഭക്തന്മാര്‍ ദര്‍ശനത്തിന് പോകുമെന്നും തടയാന്‍ നിന്നാല്‍ സര്‍ക്കാരിന്റെ കൈ പൊളളുമെന്നും കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

cm

ശബരിമല ഓര്‍ക്കുന്നതാണ് സര്‍ക്കാരിന് നല്ലതെന്നും കോണ്‍ഗ്രസ് എംപി ഭീഷണി മുഴക്കി. കൂടുതല്‍ കൈ പൊള്ളിക്കണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം. ബാറില്‍ ക്യൂ നിന്നാല്‍ കൊറോണ വരില്ല എന്നും എന്നാല്‍ ആരാധനാലയം തുറന്നാല്‍ കൊറോണ വരും എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍ എന്നും മുരളീധരന്‍ പരിഹസിച്ചു.

ജൂണ്‍ 8 കഴിഞ്ഞാല്‍ താന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. കൊറോണ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മോദിയും പിണറായി വിജയനും മത്സരിക്കുകയാണ്. പികെ ശശി ക്വാറന്റൈന്‍ ലംഘിച്ചത് കണ്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി കരിമണല്‍ വിഷയത്തില്‍ സമരം ചെയ്ത പ്രതിപക്ഷ നേതാവിന് എതിരെ കേസെടുത്തു. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് പരിശോധന ഫലപ്രദം അല്ലാത്തത് കൊണ്ടാണ് എന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!

കഴിഞ്ഞ ദിവസം ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ രംഗത്ത് വന്നിരുന്നു. ബാറുകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. കളളുകുടിയന്മാരോട് സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യം ദൈവവിശ്വാസികളുടെ കാര്യത്തിലും കാണിക്കണം. വേണമെങ്കില്‍ ആരാധനാലയങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താമെന്നും കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!

ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍! അപ്രതീക്ഷിത ട്വിസ്റ്റ്! വീട്ടുവളപ്പിൽ കുഴിച്ചിട്ടത്ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍! അപ്രതീക്ഷിത ട്വിസ്റ്റ്! വീട്ടുവളപ്പിൽ കുഴിച്ചിട്ടത്

കവടി നിരത്തിയാണോ കണ്ടു പിടിക്കേണ്ടത്? ഉറവിടമറിയാത്ത മുപ്പത് കേസ്സുകൾ, പിണറായിക്കെതിരെ സുരേന്ദ്രൻ!കവടി നിരത്തിയാണോ കണ്ടു പിടിക്കേണ്ടത്? ഉറവിടമറിയാത്ത മുപ്പത് കേസ്സുകൾ, പിണറായിക്കെതിരെ സുരേന്ദ്രൻ!

English summary
K Muraleedharan MP wants state government to open places of worships
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X