ആശയക്കുഴപ്പം തീര്‍ന്നു; നേമത്ത് കെ മുരളീധരന്‍ തന്നെ... വാഗ്ദാനം ആഭ്യന്തര മന്ത്രി പദം? പോരാടാൻ കോൺഗ്രസ്
തിരുവനന്തപുരം/ദില്ലി: നേമം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ വിരാമം. ദില്ലിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ നേമത്ത് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ശശി തരൂരിന്റേയും കെസി വേണുഗോപാലിന്റേയും ഒക്കെ പേരുകള്‍ ഉയര്‍ന്ന മണ്ഡലം ആണ് നേമം. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന മാനദണ്ഡത്തില്‍ ഇളവ് നല്‍കിക്കൊണ്ടാണ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. വിശദാംശങ്ങള്‍...
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ഉമ്മന്‍ ചാണ്ടിയെ ചൊല്ലി
നേമം മണ്ഡലത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ക്ക് തന്നെ വഴിവച്ചു. ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു.

മുരളിയുടെ പേര്
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ആദ്യമേ പറഞ്ഞ ആളാണ് കെ മുരളീധരന്‍. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മുരളീധരന്റെ പേര് മണ്ഡലത്തിലെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കുന്ന ഘട്ടവും വന്നു. അതിന് ചില കാരണങ്ങളുണ്ടെന്നാണ് സൂചനകള്‍.

മുരളിയുടെ ഡിമാന്‍ഡ്
നേമത്ത് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ ചില ഡിമാന്‍ഡുകള്‍ കെ മുരളീധരന്‍ മുന്നോട്ട് വച്ചിരുന്നു എന്നാണ് വിവരം. അധികാരം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദമോ ആഭ്യന്തര മന്ത്രി പദമോ വേണം എന്ന ആവശ്യം ഉന്നയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ മുരളിയുടെ പേര് തള്ളാനുള്ള കാരണവും ഇതായിരുന്നു.

ഒടുവില്‍...
നേമത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ ആവില്ലെന്ന് ഉമ്മന്‍ ചാണ്ടി തറപ്പിച്ച് പറഞ്ഞതോടെയാണ് പന്ത് വീണ്ടും മുരളീധരന്റെ കോര്‍ട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം തന്നെ മുരളീധരനോട് ദില്ലിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ, നേമത്തിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തുകയും ചെയ്തു.

പ്രത്യേക ഇളവ്
എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന കടുത്ത നിര്‍ദ്ദേശം ആയിരുന്നു ഹൈക്കമാന്‍ഡ് ആദ്യമേ മുന്നോട്ട് വച്ചിരുന്നത്. അതില്‍ ഇളവുണ്ടാവില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേമത്തെ പ്രത്യേക സാഹചര്യത്തില്‍ കെ മുരളീധരന് ഇളവ് അനുവദിക്കുകയായിരുന്നു.

എന്താണ് വാഗ്ദാനം
നേമത്ത് മത്സരിക്കുന്നതിന് കെ മുരളീധരന് എന്തെങ്കിലവും വാഗ്ദാനം നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്തായാലും മുരളിയെ പരിഗണിക്കില്ലെന്ന് ഉറപ്പാണ്. അധികാരം ലഭിച്ചാല്‍ ആഭ്യന്തര മന്ത്രി പദവി നല്‍കുമോ എന്ന ചര്‍ച്ചയും ഇപ്പോള്‍ ഉയര്‍ന്നുതുടങ്ങി.

എളുപ്പമല്ല
നേമം മണ്ഡലം കോണ്‍ഗ്രസിനെ സംബന്ധിച്ച് ജയിക്കാന്‍ എളുപ്പമുള്ള മണ്ഡലമല്ല എന്നതാണ് ഏറ്റവും നിര്‍ണായകം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്നു മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥിതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് പത്ത് ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ്.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications