കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി നയം നടപ്പിലാക്കണം; പുനഃസംഘടനയില്‍ നിലപാട് കടുപ്പിച്ച് മുരളീധരന്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ കേരളത്തില്‍ ഒരാള്‍ ഒരു പദവി നയം പാലിക്കണമെന്ന ആവശ്യം ശക്തമാക്കി കെ മുരളീധരന്‍ എംപി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുരളധീരന്‍ ഇക്കാര്യം ആവര്‍ത്തിച്ചു. പദവികള്‍ എ,ഐ ഗ്രൂപ്പുകള്‍ വീതം വെക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് കൂടിക്കാഴ്ച്ചയില്‍ മുരളീധരന്‍ പ്രകടിപ്പിച്ചത്. പാര്‍ട്ടി പുനഃസംഘടന എത്രയും പെട്ടെന്നും നടത്തണമെന്നും അതിന് പൊതുമാനദണ്ഡം സ്വകരിക്കണണമെന്നും മുരളീധരന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

പാലായില്‍ കാഹളം മുഴങ്ങി; അങ്കം അടുത്തമാസം 27 ന്, വിജയമുറപ്പിച്ച് യുഡിഎഫ്, പിടിച്ചെടുക്കാന്‍ ഇടത്പാലായില്‍ കാഹളം മുഴങ്ങി; അങ്കം അടുത്തമാസം 27 ന്, വിജയമുറപ്പിച്ച് യുഡിഎഫ്, പിടിച്ചെടുക്കാന്‍ ഇടത്

ജനപ്രതിനിധികളെ കെപിസിസി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കികൊണ്ടായിരിക്കണം പുനഃസഘടനയെന്ന നിലപാട് സോണിയക്ക് മുന്നിലും മുരളീധരന്‍ ആവര്‍ത്തിച്ചു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലേക്ക് താന്‍ ആരുടേയും പേര് മുന്നോട്ടുവെക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടന, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നിവയില്‍ ചര്‍ച്ചയിലൂടെ മാത്രമെ തീരുമാനം എടുക്കുകയുള്ളുവെന്ന് സോണിയ മുരളീധരനോട് വ്യക്തമാക്കി.

congress

ഐ ഗ്രൂപ്പിന്‍റെ നിലപാട് തള്ളിയാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഒരാള്‍ക്ക് ഒരു പദവി നയം പാലിക്കണമെന്ന് മുരളധീരന്‍ ആവശ്യപ്പെടുന്നത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാനില്ലെന്ന പ്രത്യക്ഷ സൂചന നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എംപിമാരും എംഎല്‍എമാരും പാര്‍ട്ടി ഭാരവാഹികളാകുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടത്.

മലപോലെ പ്രശ്നങ്ങള്‍; കേന്ദ്ര നേതൃത്തിന് മടുത്തു, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുമലപോലെ പ്രശ്നങ്ങള്‍; കേന്ദ്ര നേതൃത്തിന് മടുത്തു, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

English summary
k muraleedharan on kpcc reorganization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X