• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സരിതയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഏഴരക്കോടി; കമ്മീഷനെ എന്തിന് നിയമിച്ചെന്ന് മുരളീധരന്‍

  • By Ashif

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സോളാര്‍ കേസില്‍ കമ്മീഷനെ നിയമിച്ചത് എന്തിനാണെന്ന ചോദ്യമുന്നയിച്ച് കെ മുരളീധരന്‍ എംഎല്‍എ. കമ്മീഷന്‍ സരിത പറയുന്നത് മാത്രം കേള്‍ക്കുകയാണ് ചെയ്തത്. അങ്ങനെയാണെങ്കില്‍ എന്തിനാണ് ഏഴര കോടി ചെലവാക്കി കമ്മീഷനെ നിയമിച്ചതെന്ന് മുരളീധരന്‍ ചോദിച്ചു.

പുലര്‍ച്ചെ നടുറോഡില്‍ നടി പാര്‍വതിയുടെ ലൈവ്; ഞെട്ടിയുണര്‍ന്ന് അധികൃതര്‍, മുന്നറിയിപ്പ്, നന്ദി...

അമ്പതുവര്‍ഷത്തിലധികം ജനപ്രതിനിധി ആയി നിന്ന വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തേക്കാള്‍ കമ്മീഷന് വിശ്വാസം സരിതയെ ആണ്. നിയമ സെക്രട്ടറിയെ വിശ്വാസമില്ലെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുരളീധരന്‍ പറഞ്ഞു.

സരിതയുടെ മൊഴി മാത്രം സ്വീകരിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് സരിത പുതിയ പരാതി സമര്‍പ്പിച്ചിരിക്കുന്ന വേളയിലാണ് മുരളീധരന്‍ തുറന്നടിച്ചത്.

ദുരനുഭവം വിവരിച്ച് വാണിവിശ്വനാഥ്; കരഞ്ഞില്ല, അവന്റെ കോളറിന് കുത്തിപ്പിടിച്ചു... കിടിലന്‍ ഡയലോഗും

സോളാര്‍ റിപ്പോര്‍ട്ടില്‍ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്ന് മുരളീധരന്‍ എംഎല്‍എ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം കൊണ്ട് യുഡിഎഫിനെ തകര്‍ക്കാമെന്ന് കരുതേണ്ട. എല്ലാ കാലത്തും ഭരണമുണ്ടാകുമെന്ന് എല്‍ഡിഎഫ് തെറ്റിദ്ധരിക്കരുതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ? വേറൊരു വേദിയില്ലാത്തതിനാലാണ്; ഇന്നസെന്റ് പ്രതികരിക്കുന്നു

പിതൃതുല്യനാണ് ഉമ്മന്‍ചാണ്ടി എന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് തന്നെ കൊണ്ട് ഉമ്മന്‍ ചാണ്ടി പറയിപ്പിച്ചതാണെന്നാണ് സരിത ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കിയിരുന്ന കത്ത് സരിത മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു; ഇന്ന് ദോശമാവ് കുഴക്കുന്നു, തനിയാവര്‍ത്തനം തേടി...

സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് സോളാര്‍ കേസിലെ വിധിയില്‍ പരാമര്‍ശിച്ച ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ ടീം സോളാറിന്റെ ഉപഭോക്താവായിരുന്നു, ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ലൈംഗികമായും സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തു- തുടങ്ങിയ ആരോപണങ്ങള്‍ സരിത പുതിയ കത്തിലും ആവര്‍ത്തിക്കുന്നു.

English summary
Solar Commission Report: K Muraleedharan Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X